കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ദ്രപ്രസ്ഥത്തില്‍ വീണ്ടും വിജയന്‍...

  • By Staff
Google Oneindia Malayalam News

ദില്ലി: ഏറെക്കാലത്തിന് ശേഷം വീണ്ടും വിജയന്‍ ദില്ലിയിലെത്തി. ഇന്ദ്രപ്രസ്ഥത്തിന്റെ ഹൃദയരേഖയിലൂടെ സ്വതന്ത്രനായി അലഞ്ഞ വിജയന് ഇപ്പോള്‍ ഭാര്യ തെരേസയുടെ കൈത്താങ്ങില്ലാതെ നടക്കുക പ്രയാസം.

വിജയന്റെ കാര്‍ട്ടൂണുകളുടെ സമാഹാരത്തിന്റെ പ്രകാശനച്ചടങ്ങില്‍ പങ്കെടുക്കാനാണ് വിജയന്‍ ഇക്കുറി അവശതകളെല്ലാം മാറ്റിവച്ച് ദില്ലിയിലെത്തിയത്. ദില്ലിയിലെ ഇന്ത്യ ഹാബിറ്റാറ്റ് സെന്ററിലായിരുന്നു ചടങ്ങ്. രാഷ്ട്രപതി കെ.ആര്‍. നാരായണനാണ് വിജയന്റെ കാര്‍ട്ടൂണ്‍ സമാഹാരം പ്രകാശനം ചെയ്തത്. നമ്മുടെ കാലത്തിന്റെ, സമൂഹത്തിന്റെ, ജനതയുടെ ആശയപ്രകാശനമാണ് വിജയന്റെ കാര്‍ട്ടൂണുകള്‍- രാഷ്ട്രപതി പറഞ്ഞു.

നമ്മുടെ കാലഘട്ടത്തിന്റെ, സമൂഹത്തിന്റെ കുറിക്കുകൊള്ളുന്നതും അര്‍ത്ഥഗര്‍ഭവുമായ കമന്ററികളാണ് വിജയന്റെ കാര്‍ട്ടൂണുകളെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. വിജയന്റെ കാര്‍ട്ടൂണുകള്‍ ചിരിപ്പിക്കുകയല്ല, അസ്വസ്ഥപ്പെടുത്തുകയാണ് ചെയ്യുന്നത്. വിജയന്റെ കാര്‍ട്ടൂണിനിരയായവര്‍ ഒരിക്കലും അത് നല്ല ഓര്‍മ്മയായി സൂക്ഷിക്കുകയില്ല- പുസ്തകത്തിന് ആമുഖക്കുറിപ്പെഴുതിയ ആഷിസ് നന്ദി പറഞ്ഞു.

അധികാരത്തിന്റെ അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് നന്മയുടെ ആവേശം തുളുമ്പുന്ന ഈ നിമിഷം അനര്‍ഘമാണ്. - നന്ദി പറഞ്ഞുകൊണ്ടുള്ള വിജയന്റെ സന്ദേശത്തില്‍ പറയുന്നു. ഭാര്യ തെരേസയാണ് വിജയന്റെ സന്ദേശം വായിച്ചത്. ഇത് ഏറെ സംസാരിക്കേണ്ട നിമിഷമാണ്. പക്ഷെ അനാരോഗ്യം മൂലം എന്റെ ആശയം ഇങ്ങിനെ പ്രകാശനം ചെയ്യാനേ കഴിയുന്നുള്ളൂ.- തെരേസ ലഘുക്കുറിപ്പ് വായിച്ചു നിര്‍ത്തിയപ്പോള്‍ പതിഞ്ഞ കൈയ്യടികള്‍ മാത്രം.

ഇറ്റലിയിലെ മുന്‍ അംബാസഡര്‍ എ.കെ. ദാമോദരന്‍, രൂപ ആന്റ് കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ആര്‍.കെ. മെഹ്റ, വി.കെ. മാധവന്‍ കുട്ടി, സുന്ദര്‍ രമണ തൈയ്യര്‍ എന്നിവര്‍ ചടങ്ങിനെത്തിയിരുന്നു.

കേരളസര്‍ക്കാര്‍, രൂപ ആന്‍ഡ് കമ്പനി, ഡിസി ബുക്സ് എന്നിവര്‍ സംയുക്തമായാണ് ചടങ്ങ് സംഘടിപ്പിച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X