Get Updates
Get notified of breaking news, exclusive insights, and must-see stories!

രാം കെ നാം പെ നിരോധിച്ചതില്‍ പ്രതിഷേധം

തിരുവനന്തപുരം: ആനന്ദ് പട്വര്‍ധന്റെ ഡോക്യുമെന്ററി ചിത്രമായ രാം കെ നാം പെ (രാമന്റെ നാമത്തില്‍) പ്രദര്‍ശിപ്പിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയതിനെതിരെ പ്രതിഷേധം ശക്തമാവുന്നു.

പട്വര്‍ധന്റെ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നത് നിരോധിച്ചതില്‍ പ്രതിഷേധിച്ചത് സാംസ്കാരിക പ്രവര്‍ത്തകരായ സക്കറിയ, എന്‍. എ. കരീം, മൈത്രേയന്‍, പഴവിള രമേശന്‍, ബി. ആര്‍. പി. ഭാസ്കര്‍ എന്നിവര്‍ പ്രസ്താവന പുറപ്പെടുവിച്ചു. ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനുള്ള നിരോധനം അഭിപ്രായ പ്രകടന സ്വാതന്ത്യ്രത്തിനും അറിയുന്നതിനുമുള്ള മൗലികാവകാശങ്ങളുടെ നിഷേധമാണെന്ന് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

മലപ്പുറം ജില്ലയില്‍ ജൂണ്‍ 11 മുതല്‍ 15 ദിവസത്തേക്ക് ചിത്രം പ്രദര്‍ശിപ്പിക്കുന്നത് നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ജൂണ്‍ 26ന് നിരോധനം നീട്ടികൊണ്ട് വീണ്ടും ഉത്തരവുണ്ടായി.

ബാബ്റി മസ്ജിദ് തകര്‍ക്കുന്നതിനെ കുറിച്ചുള്ള ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നതിനെതിരെ ബി ജെ പിയും ആര്‍ എസ് എസും ഹിന്ദു ജാഗരണ്‍വേദിയും രംഗത്ത് വന്നിരുന്നു. ഇതേ തുടര്‍ന്ന് ചിത്രം പ്രദര്‍ശിപ്പിക്കുന്നത് ജില്ലയില്‍ സാമുദായിക സംഘര്‍ഷത്തിന് കാരണമായേക്കുമെന്ന് പറഞ്ഞാണ് ജില്ലാ കളക്ടര്‍ നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+