ബഷീര്‍ പുരസ്ക്കാരം വികെഎന്‍
കോഴിക്കോട് : ഈ വര്‍ഷത്തെ ബഷീര്‍ പുരസ്ക്കാരം വി. കെ. എന്‍.
35,000 രൂപയും ആര്‍ട്ടിസ്റ് നമ്പൂതിരി രൂപകല്പന ചെയ്ത ശില്പവുമാണ് അവാര്‍ഡ്. കഥയുടെ സുല്‍ത്താനായ വൈക്കം മുഹമ്മദ് ബഷീറിന്റെ പേരില്‍ ദോഹയിലെ പ്രവാസി മലയാളികള്‍ ഏര്‍പ്പെടുത്തിയതാണ് ബഷീര്‍ പുരസ്ക്കാരം.
മലയാള സാഹിത്യത്തിന് നല്കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്ക്കാരം വി. കെ. എന്നിന് സമ്മാനിക്കുന്നതെന്ന് അവാര്‍ഡ് വിവരം പ്രഖ്യാപിച്ച ബഷീറിന്റെ ഭാര്യ ഫാബി ബഷീര്‍ അറിയിച്ചു.
എം. ടി. വാസുദേവന്‍ നായര്‍, പ്രൊഫ. എം. എന്‍. വിജയന്, കെ. കെ. സുധാകരന് തുടങ്ങി ഏഴുപേരടങ്ങിയ കമ്മിറ്റിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്. ആഗസ്റ് രണ്ടാം വാരം കൊച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ വച്ച് അവാര്‍ഡ് സമ്മാനിക്കും.
ഏട്ടാമത്തെ ബഷീര്‍ പുരസ്ക്കാരമാണ് വി. കെ. എന്നിന് സമ്മാനിക്കുന്നത്. ഇ. എം. എസ്., ബാലന് കെ. നായര്‍, കോവിലന്, ആര്‍ട്ടിസ്റ് നമ്പൂതിരി എന്നിവര്‍ ഈ അവാര്‍ഡിന് അര്‍ഹരായിട്ടുണ്ട്.
നിശിതവും ലക്ഷ്യവേധിയുമായ പരിഹാസമാണ് മലയാളിയ്ക്ക് വടക്കേ കൂട്ടാലെ നാരായണന് നായര്‍ എന്ന വി. കെ. എന്‍. ദില്ലിയില്‍ ഏറെക്കാലം പത്രപ്രവര്ത്തകായി ജോലി നോക്കിയ അദ്ദേഹം 25 ഓളം സാഹിത്യകൃതികള്‍ രചിച്ചിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി, കേരള സാഹിത്യ അക്കാദമി, എം. പി. പോള്‍ പുരസ്ക്കാരം, കേന്ദ്ര മാനവ ശേഷി വകുപ്പിന്റെ ഫെലോഷിപ്പ്, ഹാര്‍മണി അവാര്‍ഡ് എന്നിങ്ങനെ ഒട്ടേറെ പുരസ്ക്കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications