മൃണാളിനിയ്ക്ക് കലാമിന്റെ അഭിനന്ദനം
തിരുവനന്തപുരം: കലാമിന്റെ കവിതയെ അരങ്ങില്‍ നൃത്തമായി ആവിഷ്കരിച്ച മൃണാളിനി സാരാഭായിയ്ക്ക് അഭിനന്ദനം. തിരുവനന്തപുരത്ത് വിഎസ്എസ്സിയുടെ ചടങ്ങിനെത്തിയപ്പോഴാണ് മൃണാളിനിയോട് കലാം നന്ദി പറഞ്ഞത്.
കലാമെഴുതിയ ലൈഫ് ട്രീ (ജീവിതവൃക്ഷം) എന്ന കവിതയ്ക്കാണ് മൃണാളിനി സാരാഭായ് നൃത്താവിഷ്കാരം നല്കിയത്. ഗുജറാത്ത് ഭൂകമ്പത്തില്‍ മനംനൊന്ത് കലാമെഴുതിയതായിരുന്നു ഈ കവിത. ഇക്കാര്യം കലാം തന്നെയാണ് മൃണാളിനിയോട് വെളിപ്പെടുത്തിയത്. മൃണാളിനി സാരാഭായിയുടെ ഭര്‍ത്താവ് വിക്രം സാരാഭായിയുടെ പ്രതിമാ അനാച്ഛാദനച്ചടങ്ങിനെത്തിയതാണ് ഇരുവരും.
തമിഴില്‍ എഴുതിയ ജീവിതവൃക്ഷം എന്ന കവിതയുടെ ഇംഗ്ലീഷ് പരിഭാഷ കലാം വായിച്ചു. ഗുജറാത്തിലെ കച്ചില്‍ പര്യടനം നടത്തിയ താന്‍ അഹമ്മദാബാദില്‍ വച്ചാണ് ഈ കവിത മൃണാളിനിയ്ക്ക് നല്കിയതെന്നും കലാം പറഞ്ഞു. തുടര്‍ന്ന് മൃണാളിനി കവിതയിലെ വരികള്‍ നൃത്തമാക്കി മാറ്റുകയായിരുന്നു. മൃണാളിനിയെപ്പോലെ ഒരു കലാകാരി തന്റെ കവിത തിരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്നും കലാം പറഞ്ഞു.












Click it and Unblock the Notifications