കൈതപ്രത്തിന്റെ സ്കൂള്‍ കൊച്ചിയിലും
കൊച്ചി: കൈതപ്രം ദാമോദരന്‍ നമ്പൂതിരി കോഴിക്കോട് സ്ഥാപിച്ച സ്വാതി സംഗീതസ്കൂളിന് കൊച്ചിയില്‍ ശാഖ. കഴിഞ്ഞ ദിവസം കൊച്ചിയിലും സ്വാതിതിരുനാള്‍ സംഗീതസ്കൂള്‍ ജസ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടനച്ചടങ്ങിന്റെ ഭാഗമായി മാവേലിക്കര ആര്‍. പ്രഭാകരവര്‍മ്മ ശ്രീ ഗണനാഥ സിന്ദൂരവര്‍ണ്ണ... എന്ന് തുടങ്ങുന്ന ഗണപതിസ്തുതി ഗീതം കുട്ടികള്‍ക്ക് പറഞ്ഞുകൊടുത്തു. പാശ്ചാത്യസംഗീതവും കൂത്താട്ടങ്ങളും അടക്കിവാഴുന്ന ഇക്കാലത്ത്, ഭാരതത്തിന്റെ സംഗീതവും ഇതരകലകളും കാത്തുസൂക്ഷിക്കാനുള്ള ദൗത്യം നമുക്കുണ്ടെന്ന് കൃഷ്ണയ്യര്‍ പറഞ്ഞു. സംഗീത, നൃത്ത, കലാ-സംസ്കാരങ്ങള്‍ മൂല്യങ്ങളുടെ ഉറവിടമാണ്. വിദേശസംസ്കാരത്തിന് സ്വാധീനമേറെയുള്ള കൊച്ചിയില്‍ സ്വാതിസംഗീതസ്കൂളിന് ഏറെ പ്രസക്തിയുണ്ട്. - കൃഷ്ണയ്യര്‍ പറഞ്ഞു.
കലാകേന്ദ്രത്തിന്റെ മാനേജിംഗ് ട്രസ്റിയായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി പ്രാര്‍ത്ഥനാഗാനം ആലപിച്ചു. മാവേലിക്കര പ്രഭാകരവര്‍മ്മ അധ്യക്ഷനായിരുന്നു. പി.ആര്‍. കുമാരകേരളവര്‍മ്മ, പാറശാല രവി എന്നിവര്‍ സംസാരിച്ചു. മ്യൂസിക് തെറാപ്പി റിസര്‍ച്ച് സെന്ററിലൂടെ സംഗീതത്തെ സമൂഹത്തിന്റെ ലയമാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും കൈതപ്രം പറഞ്ഞു.












Click it and Unblock the Notifications