ശ്യാമളന് ഭാവിയുടെ സ്പില്‍ബര്‍ഗ്
ന്യൂയോര്‍ക്ക് : ഇന്ത്യന്‍ വംശജനായ ഹോളിവുഡ് സംവിധായക - തിരക്കഥാകൃത്ത് മനോജ് നൈറ്റ് ശ്യാമളന് അടുത്ത സ്പീല്ബര്ഗാണെന്ന് അമേരിക്കന്‍ മാഗസിന്.
അമേരിക്കയിലെ പ്രശസ്തമായ ന്യൂസ് വീക്ക് മാഗസിനാണ് മനോജ് നൈറ്റ് ശ്യാമളനെ വാനോളം പുകഴ്ത്തുന്ന കവര്‍ സ്റോറി പ്രസിദ്ധീകരിച്ചത്. ശ്യാമളന്റെ പുതിയ ചിത്രമായ സൈന്‍സ് (അടയാളങ്ങള്‍) ആഗസ്റ് രണ്ടിന് പുറത്തു വരാനിരിക്കെയാണ് മാഗസിന്റെ ഈ താരതമ്യം.
ചിത്രത്തിന്റെ പ്രിവ്യൂ പ്രദര്‍ശനം കഴിഞ്ഞതോടെ ശ്യാമളന്റെ ആരാധകരുടെ എണ്ണം വര്‍ദ്ധിച്ചിരിക്കുകയാണ്. കുടുംബബന്ധങ്ങളുടെ ശക്തമായ അടിയൊഴുക്കുളള ഒരു സയന്‍സ് ത്രില്ലറാണ് സൈന്‍സ്. നവീനമായ പ്രമേയമാണ് ചിത്രത്തിലേതെന്ന് നിരുപകരൊന്നടങ്കം വാഴ്ത്തുന്നു. പഴംകഥകളുടെയും പഴകിയ പ്രമേയങ്ങളുടെയും അതിപ്രസരത്തിനിടയില്‍ ഹോളിവുഡിന് കിട്ടിയ വരമാണ് ശ്യാമളന്റെ പുതിയ ചിത്രം എന്ന് അവര്‍ ഏക സ്വരത്തില്‍ പറയുന്നു.
വിഖ്യാത നടന് മെല്‍ ഗിബ്സണാണ് ചിത്രത്തിലെ നായകന്. ഒരു മുന്‍ പാതിരിയുടെ വേഷമാണ് ഗിബ്സണ്. ഒരു ദുരന്തത്തില്‍ അദ്ദേഹത്തിന് തന്റെ ഭാര്യയെ നഷ്ടപ്പെടുന്നു. അതോടെ അദ്ദേഹം അവിശ്വാസിയാകുന്നു. എന്നാല്‍ സഹോദരനും കുട്ടികള്‍ക്കുമൊപ്പം താന്‍ താമസിക്കുന്ന ഫാംഹൗസിന് ചുറ്റും ധാന്യവിളകള്‍ പ്രത്യക്ഷപ്പെടുന്നത് കണ്ട് അദ്ദേഹത്തിന്റെ മനസ് മാറുന്നു. ഇതാണ് കഥയുടെ രത്നച്ചുരുക്കം.
ശ്യാമളന്റെ മുന്‍കാല ചിത്രങ്ങളെപ്പോലെ അജ്ഞാത സത്യങ്ങളുടെ ഒഴിയാബാധയാണ് സൈന്സിന്റെയും പ്രമേയമെന്ന് ന്യൂസ് വീക്ക് നിരീക്ഷിക്കുന്നു. ഒപ്പം കുടുംബബന്ധങ്ങളുടെ പവിത്രതയും ചിത്രം വരച്ചിടുന്നു. പിതൃത്വത്തിന്റെയും തിരിച്ചറിവിന്റെയും കഥയും സൈന്‍സ് പറയുന്നു.
ബോക്സോഫീസ് വിജയം തന്റെ സ്വപ്നമല്ലെന്ന് ശ്യാമളന് പറയുന്നു. പ്രേക്ഷകരുമായി സംവദിക്കുന്ന ചിത്രങ്ങളെടുക്കണമെന്നാണ് തന്റെ ആഗ്രഹം. ഹോളിവുഡില്‍ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന തിരക്കഥാകൃത്താണ് 31 കാരനായ ശ്യാമളന്.
ശ്യാമളന്റെ അമ്മയുടെ അഭിമുഖവും ന്യൂസ് വീക്കില്‍ ചേര്‍ത്തിട്ടുണ്ട്. മികച്ച സൃഷ്ടികള്‍ തന്റെ മകനില്‍ നിന്നും പ്രതിക്ഷിയ്ക്കുന്നുണ്ടെന്ന് അദ്ദേഹത്തിന്റെ അമ്മ ജയലക്ഷ്മി പറയുന്നു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications