എം. വി. ദേവന് ജാമ്യം ലഭിച്ചു
കോഴിക്കോട്: എം. ടി. വാസുദേവന്‍നായര്‍ നല്‍കിയ മാനനഷ്ട (ക്രിമിനല്‍) കേസില്‍ എം. വി. ദേവന് ജാമ്യം ലഭിച്ചു.
10,000 രൂപയുടെ സ്വന്തം ജാമ്യത്തിലും രണ്ട് പേരുടെ ആള്‍ ജാമ്യത്തിനുമാണ് കോഴിക്കോട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ദേവന് ജാമ്യം നല്‍കിയത്.
ഒക്ടോബര്‍ അഞ്ചിന് കോടതിയില്‍ ഹാജരാകാന്‍ കോടതി ദേവന് നിര്‍ദേശം നല്‍കി.
കോടതിയില്‍ ഇടയ്ക്കിടെ ഹാജരാവുന്നതില്‍ നിന്ന് ഒഴിവാക്കാന്‍ ദേവനും എം ടിയും കോടതിയില്‍ അപേക്ഷകള്‍ നല്‍കിയിട്ടുണ്ട്.
കലാകൗമുദി പത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ തന്നെ അപകീര്‍ത്തിപ്പെടുത്തും വിധം പരാമര്‍ശം നടത്തിയതിനെതിരെയാണ് എം ടി ദേവനെതിരെ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തത്. ഇതേ വിഷയത്തില്‍ ദേവനെതിരെ എം ടി നല്‍കിയ സിവില്‍ കേസും കേടതിയില്‍ നിലവിലുണ്ട്.












Click it and Unblock the Notifications