Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫണ്ടില്ല, കോഴിക്കോട്, മഞ്ചേരി എഫ്എം നിലയങ്ങള്‍ വൈകും

കോഴിക്കോട് : ഫണ്ട് ദൗര്‍ലഭ്യവും പ്രസാര്‍ ഭാരതിയിലെ സാമ്പത്തിക പ്രതിസന്ധിയും ആകാശവാണിയുടെ കോഴിക്കോട്, മഞ്ചേരി എഫ്എം സ്റേഷനുകളെ ദോഷകരമായി ബാധിയ്ക്കുന്നു.

രണ്ട് എഫ്എം സ്റേഷനുകളും ഉടന്‍ കമ്മിഷന്‍ ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും അത് നടക്കാനിടയില്ല. തല്‍ക്കാലം മുംബൈ വിവിധ ഭാരതിയുടെ പ്രസരണ കേന്ദ്രങ്ങളായി ഈ സ്റേഷനുകള്‍ തുടരാനാണിട. മുംബൈ സ്റേഷനില്‍ നിന്നും തയ്യാറാക്കുന്ന ഹിന്ദി പരിപാടികള്‍ സംപ്രേക്ഷണം ചെയ്യുക മാത്രമാണ് ഇപ്പോള്‍ ഈ സ്റേഷനുകള്‍ ചെയ്യുന്നത്. ഫണ്ടില്ലാത്തതു കാരണം ഗുണനിലവാരമുളള തനത് പരിപാടികള്‍ നിര്‍മ്മിക്കാനാവുന്നില്ലെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ വ്യക്തമാക്കി.

എന്നാല്‍ മുംബൈ സ്റേഷനില്‍ നിന്നുളള ഹിന്ദി പരിപാടികള്‍ മാത്രം സംപ്രേക്ഷണം ചെയ്യുന്നത്, എഫ്എം സ്റേഷന്‍ എന്ന സങ്കല്‍പത്തെ തന്നെ തകര്‍ക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 250 കിലോമീറ്റര്‍ ചുറ്റളവില്‍ പ്രസരണ ശേഷിയുളള മീഡിയം വേവ് സ്റേഷന്‍ കോഴിക്കോടുളളപ്പോള്‍ ഒരു എഫ്എം പ്രസരണ കേന്ദ്രത്തിന് പ്രസക്തിയില്ല.

അധികാരികളുടെ താല്‍പര്യക്കുറവും അധിക ജീവനക്കാരെ പുനര്‍വിന്യസിക്കുന്നതില്‍ വരുത്തിയ വീഴ്ചയും എഫ്എം സ്റേഷനു വേണ്ട പരിപാടികള്‍ യഥാസമയം നിര്‍മ്മിക്കാത്തതുമാണ് ഈ സ്റേഷനുകളുടെ ഉദ്ഘാടനം വൈകിച്ചത്. ഒരു വര്‍ഷം മുമ്പ് സ്റേഷന്റെ പണി തീര്‍ന്നിരുന്നു.

കേരളത്തിലെ എല്ലാ ആകാശവാണി നിലയങ്ങളും രൂക്ഷമായ പ്രതിസന്ധി നേരിടുകയാണ്. ആവശ്യത്തിന് പ്രൊഡക്ഷന്‍ ജീവനക്കാര്‍ ഇല്ലാത്തതും സാമ്പത്തിക ഞെരുക്കവും ആകാശവാണി നിലയങ്ങളുടെ ചലനശേഷി തകര്‍ത്തു. കൂനിന്മേല്‍ കുരുവെന്ന വണ്ണം പരസ്യവരുമാനവും കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ വര്‍ഷം കോഴിക്കോട് നിലയത്തിലെ ആകെ വരുമാനം 20,000 രൂപയാണ്. ഏറ്റവും കുറഞ്ഞ വരുമാനത്തിലെ റിക്കോര്‍ഡാണിത്.

തൊട്ടു മുന്‍ വര്‍ഷത്തെ പരസ്യവരുമാനം 1.25 ലക്ഷം രൂപയായിരുന്നു. പരസ്യം ഇത്രയും കുറഞ്ഞതിന് പ്രസാര്‍ ഭാരതി സ്റേഷന്‍ ഡയറക്ടറോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. കൃഷിയിലധിഷ്ഠിതമായ വ്യവസായങ്ങള്‍ ധാരാളമുളള പ്രാദേശിക വിപണിയിലെ മാന്ദ്യമാണ് പരസ്യവരുമാനം കുത്തനെ ഇടിഞ്ഞതിന് കാരണമെന്ന് കോഴിക്കോട് നിലയം പറയുന്നു.

പരസ്യം ഇടിഞ്ഞതിന് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ പ്രസാര്‍ ഭാരതിയെയാണ് കുറ്റപ്പെടുത്തുന്നത്. കോഴിക്കോട് നിലയത്തിന് അനുവദിച്ച ഫണ്ട് 33 ലക്ഷത്തില്‍ നിന്നും 21 ലക്ഷമായി പ്രസാര്‍ ഭാരതി വെട്ടിക്കുറച്ചെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. 50 ശതമാനത്തോളം ഫണ്ട് വെട്ടിക്കുറച്ചവര്‍ക്ക് ജീവനക്കാരെ കുറ്റപ്പെടുത്താന്‍ അര്‍ഹതയില്ലെന്നാണ് അവരുടെ വാദം.

ഫണ്ടിന്റെ അപര്യാപ്തത പരിപാടികളുടെ ഗുണനിലവാരത്തെ ബാധിയ്ക്കും. നിലവാരമില്ലാത്ത പരിപാടികള്‍ക്ക് പരസ്യം തരാന്‍ ആളുണ്ടാവില്ല.ആകാശവാണി, ദൂരദര്‍ശന്‍ പ്രോഗ്രാം സ്റാഫ് അസോസിയേഷന്‍ യൂണിറ്റ് സെക്രട്ടറി പി. വി. പ്രശാന്ത് പറയുന്നു.

എങ്കിലും പരിപാടികളുടെ നിലവാരമില്ലായ്മയ്ക്ക് അധികാരികളെ കുറ്റപ്പെടുത്തുന്നവരാണ് ജീവനക്കാരിലേറെയും. കോഴിക്കോട് നിലയത്തിന്റെ പരസ്യവരുമാനത്തില്‍ റെക്കോര്‍ഡ് ഇടിവ് രേഖപ്പെടുത്തിയപ്പോള്‍ തന്നെ കൊച്ചി നിലയം മികച്ച പ്രകടനം കാഴ്ച വച്ചു. ഗുണനിലവാരമുളള പരിപാടികളുടെ നിര്‍മ്മാണത്തില്‍ ഇരു നിലയങ്ങളിലെയും അധികാരികള്‍ക്കുളള താല്‍പര്യം ഇതില്‍ നിന്നും വ്യക്തമാകുന്നെന്ന് കോഴിക്കോട് നിലയത്തിലെ സുരേന്ദ്രന്‍ എന്ന ഉദ്യോഗസ്ഥന്‍ പറയുന്നു.

ഫണ്ടില്ലായ്മ കാരണം ഗ്രാമീണ മേഖലയിലെ യുവാക്കള്‍ക്കും ആകാശവാണി അപ്രാപ്യമാവുകയാണ്. വയലും വീടും, യുവവാണി, മഹിളാലയം മുതലായ പരിപാടികളിലാണ് യുവാക്കള്‍ക്ക് പങ്കെടുക്കാന്‍ അവസരമുളളത്. തിരുവനന്തപുരം നിലയമാണ് ഈ പരിപാടികള്‍ ഇപ്പോള്‍ നിര്‍മ്മിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+