യേശുദാസിന് സംഗീത വിദ്യാമണിപ്പട്ടം
തിരുപ്പതി : ഗാനഗന്ധര്‍വന്‍ കെ. ജെ. യേശുദാസിനെയും പ്രശസ്ത കുച്ചിപ്പുടി നര്‍ത്തകി ശോഭ നായിഡുവിനെയും സപ്തഗിരി ത്യാഗരാജ ട്രസ്റ് സപ്തഗിരി സംഗീത വിദ്യാമണിപ്പട്ടം നല്‍കി ആദരിച്ചു.
ഇവര്‍ക്കൊപ്പം അന്‍വറപ് രാമസ്വാമി. രാമസ്വാമി, ദണ്ഡമുടി രാമമോഹന്‍റാവു, എച്ച്. പി. രാമാചാര്‍, മധുര എന്‍. കൃഷ്ണന്‍ എന്നിവരെയും സംഘടന ആദരിച്ചു.
കേന്ദ്ര സാംസ്ക്കാരിക വകുപ്പ് സെക്രട്ടറി എന്‍. ഗോപാലസ്വാമി ഇവര്‍ക്ക് സുവര്‍ണ മെഡലും കാഷ് അവാര്‍ഡും ബഹുമതി പത്രവും സമ്മാനിച്ചു. രാജ്യത്തിന്റെ സാംസ്ക്കാരിക പാരമ്പര്യം യുവതലമുറയ്ക്ക് പകര്‍ന്നു നല്‍കാന്‍ കലാകാരന്മാര്‍ തയ്യാറാകണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ട്രസ്റിന്റെ 60-ാം വാര്‍ഷിക സംഗീത പരിപാടിയിലാണ് പുരസ്ക്കാരങ്ങള്‍ സമ്മാനിച്ചത്.












Click it and Unblock the Notifications