വികെഎന്നിന് ബഷീര്‍ പുരസ്കാരം നല്കി
തിരുവില്വാമല: പ്രവാസി ട്രസ്റിന്റെ ബഷീര്‍ പുരസ്കാരം കഥാകൃത്ത് വികെഎന്നിന് വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാര്യ ഫാബി ബഷീര്‍ സമ്മാനിച്ചു. തിരുവില്വാമലയില്‍ ആഗസ്ത് 12 തിങ്കളാഴ്ച നടന്ന ചടങ്ങിലാണ് അവാര്‍ഡ് സമ്മാനിച്ചത്.
ചടങ്ങ് എം.ടി. വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. വികെഎന്നും ബഷീറും നര്‍മ്മം കൈകാര്യം ചെയ്തിരുന്നെങ്കിലും രണ്ടുപേരുടെയും എഴുത്തിന്റെ ശൈലി തികച്ചും ഭിന്നമാണെന്ന് എംടി പറഞ്ഞു. വാക്കുകള്‍ക്കുള്ളിലെ വാക്കുകളെ കണ്ടെത്താന്‍ കഴിഞ്ഞതാണ് വികെഎന്നിന്റെ പ്രത്യേകതയെന്നും എംടി ചൂണ്ടിക്കാട്ടി.
തന്റെ ലഘുപ്രസംഗത്തില്‍ ബഷീറിന്റെ പേരിലുള്ള പുരസ്കാരം നല്കിയതിന് പ്രവാസി ട്രസ്റിനെ വികെഎന്‍ അഭിനന്ദിച്ചു. ചടങ്ങില്‍ ആര്‍ടിസ്റ് നമ്പൂതിരി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, സി.വി. ശ്രീരാമന്‍ എന്നിവരും സംബന്ധിച്ചു.
അവാര്‍ഡ് ദാനച്ചടങ്ങിനോടനുബന്ധിച്ച് പ്രത്യേക ചിത്രപ്രദര്‍ശനം നടന്നു. നമ്പൂതിരിയും സി.എന്‍. കരുണാകരനും വരച്ച ബഷീറിന്റെയും വികെഎന്നിന്റെയും കഥാപാത്രങ്ങളുടെ ചിത്രങ്ങളായിരുന്നു ഈ പ്രദര്‍ശനത്തിലുണ്ടായിരുന്നത്.












Click it and Unblock the Notifications