Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാബുരാജിന്റെ ഓര്‍മ്മയ്ക്ക് സംഗീതമത്സരം

കോഴിക്കോട്: അന്തരിച്ച സംഗീതസംവിധായകന്‍ ബാബുരാജിന്റെ ഓര്‍മ്മയ്ക്കായി സ്ഥാപിച്ച ബാബുരാജ് സ്മാരക സംഗീത അക്കാദമിയ്ക്ക് ആഗസ്ത് 30 ന് ഒരു വര്‍ഷം തികയുന്നു. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ സ്കൂള്‍, കോളെജ് വിദ്യാര്‍ത്ഥികള്‍ക്കായി സംഗീതമത്സരം സംഘടിപ്പിക്കും.

ആദ്യ റൗണ്ട് മത്സരം ആഗസ്ത് 30ന് കോഴിക്കോട് ടൗണ്‍ഹാളില്‍ നടക്കും. ബാബുരാജ് സംഗീതം ചെയ്ത ഗാനങ്ങള്‍ മാത്രമേ മത്സരിക്കുന്നവര്‍ പാടാവൂ എന്ന് പ്രത്യേകം നിബന്ധനയുണ്ട്.

ആദ്യ ഊഴത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 50 പേര്‍ ആഗസ്ത് 31ന് ടാഗോര്‍ സെന്റിനറി ഹാളില്‍ നടക്കുന്ന രണ്ടാം റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെടും. രണ്ടാം റൗണ്ടിലെ 50 പേരില്‍ നിന്ന് 12 പേരെ അന്നു തന്നെ വൈകീട്ട് നടക്കുന്ന ഫൈനല്‍ മത്സരത്തിലേക്ക് തിരഞ്ഞെടുക്കും. ഇവര്‍ ഓര്‍ക്കെസ്ട്രയുടെ അകമ്പടിയോടെ ഫൈനലില്‍ ഗാനങ്ങള്‍ ആലപിക്കും. യേശുദാസും ജാനകിയും ചേര്‍ന്നാണ് ഫൈനല്‍ മത്സരത്തില്‍ നിന്ന് വിജയികളെ തിരഞ്ഞെടുക്കുക.

മത്സരാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കാന്‍ യേശുദാസും ജാനകിയും ബാബുരാജിന്റെ ഏതാനും ഗാനങ്ങള്‍ അവതരിപ്പിക്കും.

മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുന്നയാള്‍ക്ക് സ്വര്‍ണ്ണമെഡലും പ്രശസ്തിപത്രവും നല്കും. രണ്ടും മൂന്നും സ്ഥാനം നേടുന്നവര്‍ക്ക് ട്രോഫിയും പ്രശസ്തിപത്രവും ലഭിക്കും. കോളെജ്, സ്കൂള്‍ വിഭാഗത്തില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം പ്രത്യേകം മത്സരമുണ്ടായിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+