സ്വാതി സംഗീതോത്സവം കൊച്ചിയില്‍
കൊച്ചി: സ്വാതി സംഗീതോത്സവം ആഗസ്ത് 26 തിങ്കളാഴ്ച മുതല്‍ കൊച്ചിയില്‍ തുടങ്ങും. സംഗീതോത്സവവും സ്വരഗംഗ വര്‍ക്ഷോപ്പും സാംസ്കാരികമന്ത്രി ജി. കാര്ത്തികേയന് ഉദ്ഘാടനം ചെയ്യും.
കേരള സംഗീത നാടകഅക്കാദമിയും തഞ്ചാവൂര്‍ സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്ററും കേരളാ ഫൈന്‍ ആര്‍ട്സ് സൊസൈറ്റിയും സംയുക്തമായാണ് ഇത് സംഘടിപ്പിക്കുന്നത്. അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന സംഗീതോത്സവം എറണാകുളം ഫൈന്‍ ആര്‍ട്സ് ഹാളില്‍ നടക്കും. ഹിന്ദുസ്ഥാനിയും കര്‍ണ്ണാടകസംഗീതവും ഇഴചേര്‍ന്നതായിരിക്കും ഈ സംഗീതോത്സവം. രമേഷ് നാരായണന്, നെയ്യാറ്റിന്‍കര വാസുദേവന്‍, ഗുന്ദേച്ചാ സഹോദരന്മാര്, വിജയലക്ഷ്മി സുബ്രമണ്യന്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് കേരള സംഗീത നാടകഅക്കാദമി വൈസ് ചെയര്മാന് ടി.എം. എബ്രഹാം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഉദ്ഘാടന ദിവസമായ തിങ്കളാഴ്ച നെയ്യാറ്റിന്‍കര വാസുദേവനും രമേഷ് നാരായണനും കച്ചേരി അവതരിപ്പിക്കും. രണ്ടാം ദിവസം സ്വാതിതിരുനാള്‍ സംഗീതവും കേരളത്തിന്റെ തനത് സംഗീതവും എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. തുടര്‍ന്ന് ആര്യനാട് ജി. സദാശിവന്റെ കച്ചേരി.
മൂന്നാം ദിവസം തൃശൂര്‍ മോഹനും സംഘവും അവതരിപ്പിക്കുന്ന കച്ചേരി. നാലാം ദിവസം ഗുന്ദേച്ചാ സഹോദരന്മാരുടെ ദ്രുപദ് സംഗീതം. താളവാദ്യവും സോപാനസംഗീതവും എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. ആഗസ്ത് 30ന് സമാപനച്ചടങ്ങ് ടൂറിസം മന്ത്രി കെ.വി. തോമസ് ഉദ്ഘാടനം ചെയ്യും.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications