ടി. പത്മനാഭന് വക്കീല്‍ നോട്ടീസ്
കൊച്ചി: മുതിര്‍ന്ന കഥാകൃത്തായ ടി. പത്മനാഭന് യുവ സാഹിത്യകാരന്‍ വക്കീല്‍നോട്ടീസയച്ചു. ചെറുകഥയിലൂടെ തന്നെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് യുവസാഹിത്യകാരന്‍ ഷെല്ലി ചാക്കോ പത്മനാഭന് വക്കീല്‍ നോട്ടീസയച്ചത്.
ഈയിടെ ഷെല്ലി വായനാശീലം വളര്‍ത്തുകയെന്ന ലക്ഷ്യവുമായി കേരളയാത്ര നടത്തിയിരുന്നു. കേരളയാത്രയ്ക്കിടെ ടി. പത്മനാഭനെ വീട്ടില്‍ ചെന്നുകണ്ട ഷെല്ലിയെ പത്മനാഭന്‍ വീട്ടില്‍ നിന്ന് അപമാനിച്ചു ഇറക്കിവിട്ടെന്നു മാത്രമല്ല, ഈ സംഭവം ആസ്പദമാക്കി കഥയെഴുതി വീണ്ടും അപമാനിച്ചു എന്നാണ് ഷെല്ലിയുടെ ആരോപണം.
പത്മനാഭന്‍ ഈയിടെ മനോരമ വാര്‍ഷികപ്പതിപ്പില്‍ എഴുതിയ ഭാഷയും വായനയും എന്ന കഥയിലാണത്രെ പത്മനാഭന്‍ ഷെല്ലിയെ അപമാനിച്ചത്. വായനശീലം വളര്‍ത്താന്‍ ഒരു യുവാവ് സൈക്കിളില്‍ കേരളം ചുറ്റുന്നതും അയാള്‍ പത്മനാഭനെ ചെന്നു കാണുന്നതും ഭാഷയ്ക്ക് പകരം ബാഷ എന്ന് ഉച്ചരിക്കുന്നതും ആണ് കഥയുടെ പ്രമേയം.
പ്രമുഖ പത്രങ്ങള്‍ മുഖേന ക്ഷമാപണം നടത്തിയില്ലെങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും പത്മനാഭന്റെ വീടിന്മുന്നില്‍ നിരാഹാരം ആരംഭിക്കുമെന്നും ഷെല്ലി അറിയിച്ചു.












Click it and Unblock the Notifications