ദുബായ് കലാമണ്ഡലം കേന്ദ്രം 27മുതല്‍
തിരുവനന്തപുരം: ദുബായില്‍ ആരംഭിക്കുന്ന കലാമണ്ഡലം കേന്ദ്രത്തിന്റെ ഉദ്ഘാടനം സപ്തംബര്‍ 27ന് നടക്കും. സാംസ്കാരിക മന്ത്രി ജി. കാര്‍ത്തികേയന്‍ സപ്തംബര്‍ അഞ്ച് വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.
കലാമണ്ഡലം നൃത്ത-സംഗീത കേന്ദ്രം എന്നായിരിക്കും പേര്. ഇതാദ്യമായാണ് സംസ്ഥാനത്തിന് പുറത്ത് കലാമണ്ഡലം ഒരു കേന്ദ്രം തുറക്കുന്നതെന്നും മന്ത്രി പറഞ്ഞു. ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വിഷന്‍ ദുബായ് എന്ന സ്ഥാപനത്തിനായിരിക്കും കലാമണ്ഡലം കേന്ദ്രത്തിന്റെ നടത്തിപ്പ് ചുമതല. കഥകളി, മോഹിനിയാട്ടം, ഭരതനാട്യം എന്നിവയില്‍ പരിശീലനം നല്കുക കലാമണ്ഡലത്തിലെ അധ്യാപകരായിരിക്കും.
കലാമണ്ഡലത്തിന്റെ പേര് ഈ സ്ഥാപനം ചൂഷണം ചെയ്യാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കും. ഗള്‍ഫ് നാടുകളില്‍ താമസിക്കുന്ന മലയാളികളുടെ കലാതാല്പര്യങ്ങള്‍ക്ക് പ്രോത്സാഹനം നല്കുകയാണ് ഈ കേന്ദ്രത്തിന്റെ ലക്ഷ്യം.- മന്ത്രി പറഞ്ഞു.
യുഎസിലും ജര്‍മ്മനിയിലും കലാമണ്ഡലം കേന്ദ്രങ്ങള്‍ സ്ഥാപിക്കാമോ എന്ന് ചോദിച്ച് അന്വേഷണം വന്നിട്ടുണ്ട്. ഇക്കാര്യം സംബന്ധിച്ച് പിന്നീട് തീരുമാനമെടുക്കും. - മന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications