യുഎസിലെ എഡിറ്റര്‍ ടൂണ്സിലേക്ക്
തിരുവനന്തപുരം: ലോസ് ഏഞ്ചല്‍സ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എഡിറ്ററും നിര്‍മ്മാതാവുമായ അതുല്‍ റാവു തിരുവനന്തപുരത്തെ ടൂണ്‍സ് കേന്ദ്രത്തിലേക്ക്. ടൂണ്‍സ് അടുത്തുതന്നെ നിര്‍മ്മിക്കാന്‍ പോകുന്ന ഹനുമാന്റെ വീരകൃത്യങ്ങള്‍ എന്ന അനിമേഷന്‍ ചിത്രത്തില്‍ പ്രവര്‍ത്തിക്കാനാണ് അതുല്‍ റാവു എത്തുന്നത്. ഈ ചിത്രത്തിന്റെ കഥയുടെ ചുമതലയും സഹ-ആര്‍ട്ട് ഡയറക്ടറും അതുല്‍ റാവുവായിരിക്കും.
ഫോക്സ് കിഡ്സ്, ഫോക്സ് ഫാമിലി വേള്‍ഡ് വൈഡ്, നിക്കെലോഡിയോണ്, ഫിലിം റോമന്‍, വാര്‍ണര്‍ ബ്രദേഴ്സ്, ഡിസ്നി ചാനല്‍ എന്നീ അമേരിക്കന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര അനിമേഷന്‍ സ്റുഡിയോകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള കലാകാരനാണ് അതുല്‍ റാവു. സ്വരൂപ് എന്ന ഇന്ത്യന്‍-അമേരിക്കന്‍ കാര്ട്ടൂണര് ഹ്രസ്വചിത്രത്തിലൂടെ ഈ രംഗത്ത് പുതിയ മേഖലകള്‍ വെട്ടിത്തുറന്ന ആളാണ് അതുല്‍ റാവു.
ടൂണ്‍സ് സംഘത്തില്‍ അതുല്‍ റാവുവിനെ കിട്ടിയതില്‍ അതിയായി സന്തോഷിക്കുന്നു. അതുല്‍ വളരെ പ്രതിഭാശാലിയായ കലാകാരനാണ്. ഇന്ത്യന്‍ ഐതിഹ്യങ്ങളിലുള്ള അതുല്‍ റാവുവിന്റെ അറിവ് അപാരമാണ്.- ടൂണ്‍സ് സിഇഒ ബില്‍ ഡെന്നീസ് പറഞ്ഞു.
ടൂണ്സിനൊപ്പം പ്രവര്‍ത്തിക്കാന്‍ ഞാന്‍ എന്നും ആഗ്രഹിച്ചിരുന്നു. ഹനുമാന് എന്ന കഥാപാത്രം ലോകത്തിലെ മുഴുവന്‍ കുട്ടികളെയും കയ്യിലെടുക്കുമെന്ന് ഞാന്‍ കരുതുന്നു. - അതുല്‍ റാവു പറയുന്നു.
തിരുവനന്തപുരത്ത് ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ടൂണ്‍സ് അനിമേഷന്‍ സ്റുഡിയോ 2ഡി, 3ഡി അനിമേഷന്‍ ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നതിലാണ് ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. ടൂണ്‍സിന്റെ രണ്ടാമത്തെ ശാഖ മുംബൈയില്‍ കഴിഞ്ഞ വര്‍ഷമാണ് പ്രവര്‍ത്തനം തുടങ്ങിയത്.
-
ക്ഷമ നശിച്ച് യുഎഇ; അമേരിക്കയ്ക്കൊപ്പം ഇറാനെതിരെ യുദ്ധക്കളത്തിലേക്ക്? യുദ്ധഭീതിയിൽ പ്രവാസി ലോകം -
സ്വർണം കൂട്ടത്തോടെ വിറ്റ് റഷ്യ; 25 വർഷത്തിനിടെ ആദ്യം..വില ഇനി കുത്തനെ ഇടിയും? -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications