ദേവന് എതിരായ നടപടി കോടതി തടഞ്ഞു
കൊച്ചി: ചിത്രകാരനായ എം വി ദേവന് എതിരെ എം ടി വാസുദേവന്‍ നായര്‍ കോടുത്ത കേസില്‍ ദേവനെതിരെ നടപടി സ്വീകരിയ്ക്കുന്നത് ഹൈകോടതി തടഞ്ഞു.
എം ടി കോഴിക്കോട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയിലാണ് കേസ് നല്‍കിയിട്ടുള്ളത്. നേരത്തേ ഹൈകോടതി എം ടി നല്‍കിയ കേസില്‍ മുബൈയിലെ കലാകൗമുദി പത്രത്തിന് എതിരായ നടപടിയും തടഞ്ഞിരുന്നു. കലാകൗമുദി പത്രത്തില്‍ വന്ന ദേവനുമായുളള അഭിമുഖം തനിയ്ക്ക് മാനനഷ്ടമുണ്ടാക്കുന്നതായിരുന്നെന്നായിരുന്നു എം ടി യുടെ വാദം.
ജസ്റിസ് എന്‍ കൃഷ്ണന്‍നായരാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. നേരത്തേ ദേവന്‍ കോഴിക്കോട് സി ജെ എം കോടതിയില്‍ ഹാജരായി ജാമ്യം എടുത്തിരുന്നു.












Click it and Unblock the Notifications