Get Updates
Get notified of breaking news, exclusive insights, and must-see stories!

സഞ്ജയന്‍ നിരൂപണരംഗത്തെ ആചാര്യന്‍

തലശേരി: സഞ്ജയന്‍ നിരൂപണസാഹിത്യത്തിലെ ആചാര്യനായിരുന്നുവെന്ന് എം.വി. ദേവന്‍ അഭിപ്രായപ്പെട്ടു. സഞ്ജയന്‍ ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി സഞ്ജയന്‍ സാംസ്കാരികസമിതി സംഘടിപ്പിച്ച സഞ്ജയന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ദേവന്‍.

സത്യസന്ധതയോടെ, ധീരമായി സഞ്ജയന്‍ അഭിപ്രായം പ്രകടിപ്പിച്ചു. തെറ്റുകളെ വിമര്‍ശിച്ചു. കലയുടെ പിന്നില്‍ ആദര്‍ശത്തിന്റെ ജ്വാലയുണ്ടായിരിക്കണമെന്ന അഭിപ്രായക്കാരനായിരുന്നു സഞ്ജയന്‍. - ദേവന്‍ പറഞ്ഞു.

കലയെയും സാഹിത്യത്തെയും വീണ്ടുവിചാരം നടത്തേണ്ട ഘട്ടമായെന്നും ദേവന്‍ പറഞ്ഞു. ടി. പത്മനാഭന്‍ അധ്യക്ഷനായിരുന്നു. സഞ്ജയന് ജീവത്തായ സ്മാരകം അഭിലഷണീയമാണെന്ന് പത്മനാഭന്‍ പറഞ്ഞു. സഞ്ജയന്റെയും ചന്തുമേനോന്റെയും വേങ്ങയില്‍ കുഞ്ഞിരാമന്‍ നായരുടെയും ഭവനങ്ങള്‍ പൊളിച്ചുവിറ്റവരാണ് നമ്മളെന്നും പത്മനാഭന്‍ പറഞ്ഞു.

കെ.പാനൂരും പ്രസംഗിച്ചു. പ്രൊഫ. കെ. കുമാരന്‍ സ്വാഗതവും സഞ്ജയന്‍ സാംസ്കാരിക സമിതി ജനറല്‍ സെക്രട്ടറി കെ.വി.എന്‍. പണിക്കര്‍ നന്ദിയും പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+