ഗുരുവന്ദനത്തോടെ സൂര്യോത്സവം തുടങ്ങി
തിരുവനന്തപുരം: ഒരു മാസം നീണ്ടുനില്‍ക്കുന്ന സൂര്യയുടെ സാംസ്കാരികോത്സവത്തിന് തുടക്കമായി. 31 ഗുരുക്കന്മാര്ക്കുള്ള വന്ദനത്തോടെയാണ് പരിപാടി ആരംഭിച്ചത്.
ഹിന്ദിനടന്മാരായ ദേവാനന്ദ്, ഷമ്മി കപൂര്‍, തമിഴ് നടന് നാഗേഷ്, നടി മനോരമ, ഗാനരചയിതാവ് നൗഷാദ്, ശെമ്മാങ്കുടി ശ്രീനിവാസയ്യര്‍, മലയാളസിനിമയിലെ തലമുതിര്‍ന്നവരായ പറവൂര്‍ ഭരതന്, ആറന്മുള പൊന്നമ്മ എന്നിവര്‍ ഇളംതലമുറയുടെ വന്ദനത്തിനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള 31 ഗുരുക്കന്മാരില് ചിലരാണ്. തലമുതിര്‍ന്നവരുടെ അനുഗ്രഹം ഏറ്റുവാങ്ങുന്ന കലാകാരന്മാരില് മമ്മൂട്ടി, ബാലചന്ദ്രമേനോന്, കല്പന എന്നിവര്‍ ഉള്‍പ്പെടുന്നു.
തിരുവനന്തപുരത്തെ വിവിധ വേദികളിലായി 31 ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവത്തില്‍ 1000 കലാകാരന്മാര് പങ്കെടുക്കും. സൂര്യ ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന ചലച്ചിത്രോത്സവത്തില്‍ 50 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ഇന്ത്യന്‍ സിനിമകള്‍ മാത്രം പ്രദര്‍ശിപ്പിക്കുന്ന ഒരു ഇന്ത്യന്‍ പനോരമയും ഉണ്ടായിരിക്കും.
കലാഗ്രാമം എന്ന പേരിലറിയപ്പെടുന്ന ഫോട്ടോ-പോസ്റര്‍ പ്രദര്‍ശനത്തില്‍ ഒറീസ്സയിലേയും ബിഹാറിലേയും കലാകാരന്മാര് പങ്കെടുക്കും. വീഡിയോ ഫെസ്റിവല്‍, നൃത്ത-സംഗീതോത്സവം, നാടകോത്സവം എന്നിവയും നടക്കും
. സൂര്യോത്സവത്തിന്റെ അവസാനദിവസങ്ങളില്‍ എം. കുമാരന് എന്ന പഴയകാല സര്‍ക്കസിലെ ട്രപ്പീസ് കലാകാരനെ ആദരിക്കും. ലോകത്തിലെ ഏറ്റവും വലിയ സാംസ്കാരിക സംഘടനയെന്ന നിലയില്‍ ലിംക ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡില്‍ സ്ഥാനംപിടിച്ചുകഴിഞ്ഞ സൂര്യയില്‍ ഇപ്പോള്‍ 20,000 അംഗങ്ങളുണ്ട്.
കൃഷ്ണമൂര്‍ത്തിയുടെ നേതൃത്വത്തില്‍ ഒരു സംഘം കലാസ്വാദകര്‍ 20 വര്‍ഷം മുമ്പാണ് സൂര്യയ്ക്ക് രൂപം നല്‍കിയത്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications