ലീലാവതിയ്ക്ക് വള്ളത്തോള്‍ പുരസ്കാരം
തിരുവനന്തപുരം: മഹാകവി വള്ളത്തോളിന്റെ പേരിലുള്ള പുരസ്കാരം പ്രൊഫ. എം. ലീലാവതിയ്ക്ക്. നിരൂപണസാഹിത്യത്തിനും ഗദ്യസാഹിത്യത്തിനും നല്കിയ സംഭാവനകള്‍ കണക്കിലെടുത്താണ് ഈ പുരസ്കാരം നല്കുന്നതെന്ന് അവാര്‍ഡ്സമിതി സപ്തംബര്‍ 24 ചൊവാഴ്ച വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
1,11,111 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. ആര്‍. രാമചന്ദ്രന്‍, വിഷ്ണുനാരായണന്‍ നമ്പൂതിരി, ഐ. കുമാരന്‍നായര്‍, കവടിയാര്‍ രാമചന്ദ്രന്‍, ജി.എന്‍. പണിയ്ക്കര്‍ എന്നിവര്‍ ഉള്‍പ്പെട്ട സമിതിയാണ് ലീലാവതിയെ അവാര്‍ഡിന് തിരഞ്ഞെടുത്തത്.
കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ ഇറങ്ങിയ മികച്ച കൃതിയ്ക്ക്നല്കിവരുന്ന വള്ളത്തോള്‍ പുരസ്കാരം പാലാ നാരായണന്‍നായരുടെ ശാന്തി വൈഖരി എന്ന കവിതാസമാഹാരത്തിന് നല്കും. 15,000 രൂപയും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്.
വള്ളത്തോളിന്റെ 124ാം ജന്മദിനമായ ഒക്ടോബര്‍ 16ന് തിരുവനന്തപുരത്ത് നടങ്ങുന്ന ചടങ്ങില്‍ മുഖ്യമന്ത്രി എ.കെ. ആന്റണി പുരസ്കാരം സമ്മാനിക്കും.












Click it and Unblock the Notifications