വിയന്നയില്‍ യേശുദാസിന്റെ വിരുന്ന്
വിയന്ന: വിയന്നയില്‍ യേശുദാസിന്റെ സംഗീതവിരുന്ന്. വിശ്വപ്രസിദ്ധ സംഗീതജ്ഞരായ ബിഥോവന്‍, മൊസാര്‍ട്ട് എന്നിവരുടെ ജന്മം കൊണ്ട് സമ്പന്നമായ വിയന്നയില്‍ കേരളത്തിന്റെ ഗാനഗന്ധര്‍വന്‍ എത്തുന്നത് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് മലയാളികള്‍.
ഒക്ടോബര്‍ നാലിനാണ് സംഗീതവിരുന്ന്. മാത്സുമായ ബുഡോ സെന്ററില്‍ ആണ് സംഗീതവിരുന്ന് നടക്കുക. ഗാനമേളയുടെ ടിക്കറ്റ് വില്പന ഇന്ത്യന്‍ അംബാസഡര്‍ ടി.പി. ശ്രീനിവാസന്‍ നാട്യതിലക് രാധാഞ്ജലിക്ക് നല്കി ഉദ്ഘാടനം ചെയ്തു.
യേശുദാസിന്റെ തരംഗിണി ഓര്‍ക്കസ്ട്രയില്‍ രാധികാ തിലക്, ഗായത്രി എന്നിവരുള്‍പ്പെടെ 18 കലാകാരന്മാര്‍ ഉണ്ടാകും. സംഗീതസായാഹ്നത്തിലൂടെ സമാഹരിക്കുന്ന വരുമാനത്തിന്റെ ഒരു പങ്ക് കേരളത്തിലെ വികലാംഗരുടെ ക്ഷേമത്തിനായി ഉപയോഗിക്കുമെന്ന് സംഘാടകര്‍ പറയുന്നു.












Click it and Unblock the Notifications