വയലാര്‍ അവാര്‍ഡ് അയ്യപ്പപണിക്കര്‍ക്ക്
തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് ഡോ. കെ. അയ്യപ്പപണിക്കര്‍ക്ക്. അയ്യപ്പപ്പണിക്കരുടെ കൃതികള്‍ 1990-99 എന്ന കൃതിയാണ് അവാര്‍ഡിന് അര്‍ഹമായി തിരഞ്ഞെടുക്കപ്പെട്ടത്.
ഒക്ടോബര്‍ 10 വ്യാഴാഴ്ച വയലാര്‍ സ്മാരക ട്രസ്റ് അധ്യക്ഷന്‍ പി. കെ. വാസുദേവന്‍ നായരാണ് വാര്‍ത്താ സമ്മേളനത്തില്‍ അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്.
തിരുനെല്ലൂര്‍ കരുണാകരന്‍, ഡോ. എസ്.കെ. വസന്തന്‍, ഡോ. പി. വി. കൃഷ്ണന്‍നായര്‍ എന്നിവരുള്‍പ്പെട്ട സമിതിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്. 25,000 രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്പന ചെയ്ത ശില്പവും അടങ്ങുന്നതാണ് അവാര്‍ഡ്.
വയലാറിന്റെ ചരമദിനമായ ഒക്ടോബര്‍ 27ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് വിതരണം നടക്കും.
അതേ സമയം വയലാര്‍ അവാര്‍ഡിന് തിരഞ്ഞെടുത്തതില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് അയ്യപ്പപ്പണിക്കര്‍ പറഞ്ഞു.












Click it and Unblock the Notifications