സാഹിത്യത്തിനുള്ള നോബല്‍ ഇംമ്രി കെര്‍ത്തസിന്
സ്റോക്ഹോം: ഈ വര്‍ഷത്തെ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം ഹംഗേറിയന്‍ എഴുത്തുകാരനായ ഇംമ്രി കെര്‍ത്തസിന്.
ഹിറ്റ്ലറുടെ ഏകാധിപത്യത്തിന്റെ കാലത്ത് കൗമാരപ്രായക്കാരനായിരിക്കെ നാസി തുറുങ്കില്‍ അടയ്ക്കപ്പെട്ട ഇംമ്രി കെര്‍ത്തസിന്റെ രചനകളില്‍ തന്റെ അനുഭവങ്ങളുടെ തീവ്രതയെയാണ് ആവിഷ്കരിച്ചത്.
സഹനത്തിന്റെ മഹത്വവും മാനുഷിക അധ:പതനത്തിന്റെ അന്ത:സത്തയും തന്റെ രചനകളിലൂടെ ഇംമ്രി കെര്‍ത്തിസ് മനുഷ്യരാശിയ്ക്കു നല്‍കിയതായി സ്വീഡീഷ് അക്കാദമി വിലയിരുത്തി.
11 ലക്ഷം ഡോളര്‍ (അഞ്ചര കോടി രൂപ)യാണ് സമ്മാനത്തുക. ഡിംസബര്‍ 10ന് നടക്കുന്ന പ്രത്യേക ചടങ്ങില്‍ സ്വീഡിഷ് രാജാവ് കാള്‍ ഗുസ്താഫ് അവാര്‍ഡ് സമ്മാനിക്കും.












Click it and Unblock the Notifications