കമുകറ അവാര്‍ഡ് എസ്. ജാനകിയ്ക്ക്
തിരുവനന്തപുരം: ഈ വര്‍ഷത്തെ കമുകറ അവാര്‍ഡ് പിന്നണി ഗായിക എസ്. ജാനകിയ്ക്ക് നല്കും. 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് ഈ അവാര്‍ഡ്. ജൂറി ചെയര്‍മാന്‍ പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.
ഡോ. ലീലാ ഓം ചേരി, ഏഴാച്ചേരി രാമചന്ദ്രന്‍, എസ്. സരസ്വതി അമ്മ, വി.കെ. നാരായണന്‍ എന്നിവരും അവാര്‍ഡ് സമിതിയില്‍ അംഗങ്ങളായിരുന്നു. കഴിഞ്ഞ നാല് ദശകമായി മലയാളഗാനശാഖയ്ക്ക് നല്കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് ജാനകിയ്ക്ക് അവാര്‍ഡ് നല്കുന്നത്.
നവമ്പര്‍ 16ന് തിരുവനന്തപുരം സെനറ്റ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ജാനകിയ്ക്ക് അവാര്‍ഡ് സമ്മാനിക്കും.
1958ല്‍ ആന്ധ്രയിലെ ഗുണ്ടൂര്‍ ജില്ലയില്‍ ജനിച്ച ജാനകി രാക്കുയിലേ എന്ന ഗാനത്തോടെയാണ് മലയാളസിനിമഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചത്. കൊഞ്ചും ചിലങ്ക എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു ഈ ഗാനം.












Click it and Unblock the Notifications