പാലാ സി.കെ. രാമചന്ദ്രന് പദവി
കോഴിക്കോട്: കര്‍ണ്ണാടകസംഗീതജ്ഞന്‍ പാലാ സി.കെ. രാമചന്ദ്രന് യുഎസില്‍ ആസ്ഥാനവിദ്വാന്‍ പദവി. യുഎസില്‍ ലോസ് ഏഞ്ചല്‍സിലെ മലീബ് ക്ഷേത്രത്തില്‍ അഷ്ടമി രോഹിണി മഹോത്സവത്തോടനുബന്ധിച്ച് നടന്ന പ്രത്യേക ചടങ്ങിലാണ് പാലായ്ക്ക് ആസ്ഥാനവിദ്വാന്‍ പദവി നല്കിയത്.
ഡോ. ശെമ്മാങ്കുടി ശ്രീനിവാസയ്യരുടെ ശിഷ്യനാണ് പാലാ സി.കെ. രാമചന്ദ്രന്‍. യേശുദാസിന്റെ സഹപാഠിയായി തിരുവനന്തപുരം സ്വാതിതിരുനാള്‍ സംഗീതകോളെജില്‍ പഠിച്ചിട്ടുണ്ട്.
നേരത്തെ യുഎസില്‍ ഈ ബഹുമതി ലഭിച്ചിട്ടുള്ളത് വയലിന്‍ വിദ്വാന്‍ ടി.എന്‍. കൃഷ്ണന് മാത്രമാണ്. കൃഷ്ണനും ശെമ്മാങ്കുടി ശ്രീനിവാസയ്യരുടെ ശിഷ്യനാണ്.












Click it and Unblock the Notifications