ഷൈനി ആന്റണിയ്ക്ക് ചെറുകഥാപുരസ്കാരം
ദില്ലി: മലയാളിയായ ഷൈനി ആന്റണിയ്ക്ക് മികച്ച ചെറുകഥയ്ക്കുള്ള അന്താരാഷ്ട്രപുരസ്കാരം ലഭിച്ചു. കോമണ്‍വെല്‍ത്ത് ബ്രോഡ്കാസ്റിംഗ് കോര്‍പ്പറേഷന്റെ ചെറുകഥാ മത്സരത്തില്‍ ഏഷ്യയില്‍ നിന്നുള്ള മികച്ച കഥയ്ക്കുള്ള പ്രാദേശിക പുരസ്കാരമാണ് ഷൈനി ആന്റണിയ്ക്ക് ലഭിച്ചത്.
ഒരു യഥാര്‍ത്ഥ ജീവിതാനുഭവത്തിന്റെ കഥാവിഷ്കാരത്തിനാണ് ഈ പുരസ്കാരം ലഭിച്ചത്. ചെറുകഥയുടെ പേര്: എ ഡോഗ്സ് ഡെത്ത്. പത്രപ്രവര്‍ത്തകയായ ഷൈനി ആന്റണി ഫിനാന്‍സ് എക്സ്പ്രസിലും ബ്രിഡ്ജ് ന്യൂസിലും ജോലിനോക്കിയിട്ടുണ്ട്.
ചേര്‍ത്തല കളത്തില്‍ത്തറ കുടുംബാംഗമായ കമാന്‍ഡര്‍ ഡീന്‍ മാത്യു ഭര്‍ത്താവാണ്. ഷൈനി ആന്റണിയുടെ ബെയര്‍ഫുട് ആന്റ് പ്രെഗ്നന്റ് എന്ന ആദ്യനോവല്‍ കഴിഞ്ഞമാസം പ്രസിദ്ധപ്പെടുത്തി.












Click it and Unblock the Notifications