എം ടി യുടെ കേസ് നവമ്പര്‍ അഞ്ചിന്
കൊച്ചി: എം ടി വാസുദേവന്‍ നായര്‍ എം വി ദേവനു ം മുംബൈയിലെ കലാകൗമുദി പത്രത്തിനും എതിരെ കൊടുത്ത കേസിന്റെ നടപടികള്‍ കോടതി തടഞ്ഞത് ഒഴിവാക്കാനായി എം ടി നല്‍കിയ കേസില്‍ കോടതി നവമ്പര്‍ അഞ്ചിന് വാദം കേള്‍ക്കും. സെപ്തംബര്‍ ആറിനാണ് ദേവന് എതിരെയുള്ള നടപടികള്‍ തടയാനായി മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടത്.
എം ടി വാസുദേവന്‍ നായരുടെ പല കൃതികളും വിദേശ കൃതികളില്‍ നിന്നുള്ള മോഷണമാണെന്ന് എം വി ദേവന്‍ ഒരു അഭിമുഖത്തില്‍ ആരോപിച്ചിരുന്നു. ഇതിനെതിരെ എം ടി വാസുദേവന്‍ നായര്‍ കൊടുത്ത കേസിലെ നടപടികളാണ് നിറുത്തിവച്ചുകൊണ്ട് മജിസ്ട്രേട്ട് കോടതി ഉത്തരവായത്. ഈ സാഹചര്യത്തിലാണ് ആ നടപടി റദ്ദാക്കാനായി എം ടി ഹൈ കോടതിയെ സമീപിച്ചത്.












Click it and Unblock the Notifications