ദൈവത്തിന്റെ വികൃതികള്‍ ഇംഗ്ലീഷില്‍
എം. മുകന്ദന്റെ നോവലായ ദൈവത്തിന്റെ വികൃതികളുടെ ഇംഗ്ലീഷ് പരിഭാഷ പുറത്തിറക്കി. പ്രേമ ജയകുമാറാണ് ഇംഗ്ലീഷിലേക്ക് പുസ്തകം വിവര്‍ത്തനം ചെയ്തിരിക്കുന്നത്. ഇംഗ്ലീഷില്‍ നോവലിന്റെ പേര് ഗോഡ്സ് മിസ്ചീഫ് എന്നാണ്.
മാഹി എന്റെ അമിതാസക്തിയാണ്. മാഹിയെപ്പറ്റി ഇനിയും ഇനിയും എഴുതാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.- ദില്ലിയിലെ ഇന്ത്യ ഹാബിറ്റാറ്റ് സെന്ററില്‍ നടന്ന ചടങ്ങില്‍ മുകുന്ദന്‍ പറഞ്ഞു. മുകന്ദന്റെ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുന്ന രണ്ടാമത്തെ നോവലാണ് ദൈവത്തിന്റെ വികൃതികള്‍. നേരത്തെ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ എന്ന നോവലും ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
സ്വാതന്ത്യ്രാനന്തര മാഹിയുടെ കഥ പറയുന്ന ഈ നോവലിന് പ്രചോദനമായത് തൊഴില്‍ നഷ്ടപ്പെട്ട അഭ്യസ്തവിദ്യരായ ചെറുപ്പക്കാരാണെന്നും മുകുന്ദന്‍ പറഞ്ഞു. പെന്‍ഗ്വിനാണ് ദൈവത്തിന്റെ വികൃതികളുടെ ഇംഗ്ലീഷ് പരിഭാഷ പുറത്തിറക്കുന്നത്. അധികം വൈകാതെ ഇതിന്റെ ഫ്രഞ്ച് പരിഭാഷയും പുറത്തിറക്കും.












Click it and Unblock the Notifications