പി. പരമേശ്വരനെതിരെ പുനത്തില്‍
കൊച്ചി: അവാര്‍ഡ് തന്നതില്‍ എല്ലാവര്‍ക്കും ദു:ഖമാണെങ്കില്‍ അത് തിരികെയെടുത്തോട്ടെയെന്നും അവാര്‍ഡ് ചോദിച്ചിട്ടല്ല തനിക്ക് തന്നതെന്നും കമല സുരയ്യ.
താന്‍ പാപം ചെയ്തവളാണ് എന്നാണ് എല്ലാവരും കരുതിയിരുന്നത്. താന്‍ പുണ്യവതിയാണെന്ന് പറഞ്ഞപ്പോള്‍ തന്നോട് എല്ലാവര്‍ക്കും അസൂയയായി. അതുകൊണ്ടാണ് ഇങ്ങനെയൊക്കെ പറയുന്നത്- എഴുത്തഛന്‍ പുരസ്കാരത്തിന് തനിക്ക് അര്‍ഹതയില്ലെന്ന് ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു കമലസുരയ്യ.
മരിക്കുമ്പോള്‍ റീത്തുമായി ഏഴലയത്തു പോലും വരരുതെന്ന് ഇവരോടൊക്കെ താന്‍ പറഞ്ഞിട്ടുണ്ട്. മുസ്ലിം ആയ ശേഷമാണ് തനിക്ക് കൂടുതല്‍ സ്നേഹം ലഭിച്ചത്- സുരയ്യ പറഞ്ഞു.
പരമേശ്വരന്റെ പ്രസ്താവനയോട് എഴുത്തുകാരായ പുനത്തില്‍ കുഞ്ഞബ്ദുള്ളയും എം. ടി. വാസുദേവന്‍ നായരും എതിര്‍പ്പ് പ്രകടിപ്പിച്ചു. നോബല്‍ സമ്മാനത്തിന് അര്‍ഹതയുള്ള ഇന്ത്യയിലെ എഴുത്തുകാരില്‍ ഒരാളാണ് കമല സുരയ്യയെന്ന് പുനത്തില്‍ പറഞ്ഞു.
മതത്തിനും ജാതിയ്ക്കും സാഹിത്യത്തിന്റെ കാര്യത്തില്‍ ഒന്നും ചെയ്യാനില്ല. മതേതരത്വത്തിന് വിരുദ്ധമായ സംസ്കാരത്തിന്റെ വികൃതമുഖം പ്രദര്‍ശിപ്പിക്കുകയാണ് പി. പരമേശ്വരന്‍ ചെയ്യുന്നത്. ഗുജറാത്ത് ആയിരിരുന്നു ഈ സംസ്കാരത്തിന്റെ ആദ്യത്തെ ഉദാഹരണം. അതിപ്പോള്‍ കേരളത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുകയാണ്. പക്ഷേ അതിവിടെ വിജയിക്കില്ല.
മറ്റേരേക്കാളും പുരസ്കാരം അര്‍ഹിക്കുന്നത് കമലാ സുരയ്യയാണെന്ന് എം. ടി. വാസുദേവന്‍ നായര്‍ പറഞ്ഞു.












Click it and Unblock the Notifications