കലാമണ്ഡലം അഞ്ച് കോടി സമാഹരിക്കുന്നു
ചെറുതുരുത്തി: കലാമണ്ഡലത്തിന്റെ സാമ്പത്തികപ്രശ്നങ്ങള്‍ തീര്‍ക്കാനും ആധുനികസൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനും അഞ്ച് കോടി രൂപ സമാഹരിക്കുന്നു. ഇതിനായി കലാമണ്ഡലം വിവിധ പദ്ധതികള്‍ക്ക് രൂപം നല്കി.
വിദേശത്തും ഇന്ത്യയിലെ പ്രധാനനഗരങ്ങളിലും സാംസ്കാരികപരിപാടികള്‍ സംഘടിപ്പിച്ച് അതിലൂടെ പണം സമാഹരിക്കാനാണ് ശ്രമം. ഇതിനുള്ള പരിപാടികള്‍ തയ്യാറാക്കി വരികയാണെന്ന് കലാമണ്ഡലം സെക്രട്ടറി ഡോ. കല്പറ്റ ബാലകൃഷ്ണന്‍ പറഞ്ഞു.
സമാഹരിക്കുന്ന തുകകൊണ്ട് കലാമണ്ഡലത്തിന് നിലവിലുള്ള സാമ്പത്തികബാധ്യതകള്‍ തീര്‍ക്കും. ഒപ്പം കലാമണ്ഡലവും കേരളകലകളും വിദേശികള്‍ക്ക് ആകര്‍ഷകമായി അനുഭവപ്പെടുത്താനുതകുന്ന ദൃശ്യശ്രാവ്യ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും.












Click it and Unblock the Notifications