രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ ആനന്ദഭൈരവി
കണ്ണൂര്‍: രക്തസമ്മര്‍ദ്ദമുള്ളവര്‍ ആനന്ദഭൈരവി രാഗത്തിലുള്ള കൃതികള്‍ കേട്ടാല്‍ പിരിമുറുക്കത്തില്‍ അയവുവരും. മനസ്സ് വീണ്ടും ശാന്തമാകും. രാത്രി ഉറക്കം കിട്ടാത്തവരോ? ഉറക്കത്തിനുള്ള മരുന്ന് തിന്നുന്നതിന് പകരം നീലാംബരി രാഗത്തിലുള്ള കൃതികള്‍ കേള്‍ക്കുക. കണ്ണുകള്‍ താനേ അടയും.
സംഗീതജ്ഞന്‍ ബി. ഉമാശങ്കര്‍ ഈ നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ചപ്പോള്‍ സദസ്സിന് അത്ഭുതം. കണ്ണൂരില്‍ സ്വാതിതിരുനാള്‍ കലാകേന്ദ്രം സംഘടിപ്പിച്ച മ്യൂസിക് തെറാപ്പി റിസര്‍ച്ച് സംഗീത് സമാരോഹില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഉമാശങ്കര്‍.
രാഗങ്ങള്‍ക്ക് സമയക്രമമുണ്ടെന്നും അവ പാലിക്കുന്ന ശ്രോതാവിന് കൂടുതല്‍ ആനന്ദം ലഭിക്കുമെന്നും ഉമാശങ്കര്‍ പറഞ്ഞു. പുലര്‍ച്ചെ മൂന്നുമുതല്‍ ആറ് വരെ ഭൂപാള രാഗത്തിന്റെ സമയമാണ്. ഉച്ചക്കു മുന്‍പ് വരെ മധ്യമാവതിയും പന്ത്രണ്ട് മണി മുതല്‍ മൂന്ന് വരെ കാമ്പോജിയും കേള്‍ക്കാം. വൈകീട്ട് ആറ് വരെ മോഹനത്തിന്റെ സമയമാണ്. വൈകീട്ട് ആറ് മുതല്‍ ഒമ്പതുവരെ പൂര്‍വ കല്ല്യാണിയാകാം.
സാധാരണക്കാരന് പക്ഷെ ശാസ്ത്രീയസംഗീതവുമായി കൂടുതല്‍ അടുക്കാനുള്ള ആദ്യപടി ഭക്തിഗാനങ്ങളാണെന്നും ഉമാശങ്കര്‍ പറഞ്ഞു. കണ്ണൂര്‍ സ്വാതിതിരുനാള്‍ കലാകേന്ദ്രം മാനേജര്‍ എം. പ്രസന്നന്‍ ബി. ഉമാശങ്കറിനെ സദസ്സിനു പരിചയപ്പെടുത്തി.












Click it and Unblock the Notifications