കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റഹ്മാന്‍ തരംഗം വീണ്ടും

  • By Staff
Google Oneindia Malayalam News

ഒരിടവേളയ്ക്ക് ശേഷം ബോളിവുഡില്‍ വീണ്ടും റഹ്മാന്‍ തരംഗം സൃഷ്ടിക്കുന്നു. സാതിയ എന്ന ഹിന്ദിചിത്രത്തിന് തയ്യാറാക്കിയ റഹ്മാന്‍ ഗാനങ്ങള്‍ വിപിണിയില്‍ ചൂടപ്പമാണ്.

പുതുമുഖ സംവിധായകന്‍ ശാദ് അലിയാണ് സാതിയ സംവിധാനം ചെയ്തിരിക്കുന്നത്. സാതിയ മധം മധം ഗീലി തേരി ഹന്‍സി എന്ന് തുടങ്ങുന്ന ഗാനം സംഗീത ചാര്‍ട്ടുകളില്‍ ഒന്നാംസ്ഥാനത്താണ്.

ഈയിടെ റഹ്മാന് ബോളിവുഡില്‍ സ്ഥാനം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. അദ്ദേഹം അടുത്തിടെ സംഗീതസംവിധാനം നിര്‍വഹിച്ച ചിത്രങ്ങളും സംഗീതവും വന്‍ പരാജയങ്ങളായിരുന്നു. അതിനിടെയാണ് റഹ്മാന് സാതിയ ആശ്വാസമായിരിക്കുന്നത്.

വിജയിച്ച ഈണങ്ങള്‍ വീണ്ടും ചില്ലറ മാറ്റങ്ങളോടെ പരീക്ഷിക്കുക എന്ന ശൈലി റഹ്മാന്‍ സാതിയയില്‍ പിന്തുടര്‍ന്നിരിക്കുന്നു. മണിരത്നം സംവിധാനം ചെയ്ത അലൈപായുതേ എന്ന ചിത്രത്തിലെ പിന്നണി സംഗീതവും മറ്റും ചില്ലറ മാറ്റങ്ങളോടെ സാതിയയില്‍ പകര്‍ത്തിയിരിക്കുന്നു. അലൈപായുതേ യിലെ ഗാനങ്ങള്‍ ദക്ഷിണേന്ത്യയില്‍ വന്‍ഹിറ്റായിരുന്നു.

ഒമ്പത് ഗാനങ്ങളാണ് സാതിയയില്‍ ഉള്ളത്. ഓരോ ഗാനങ്ങളും വ്യത്യസ്ത പുലര്‍ത്തുന്നു. ഗുല്‍സാറിന്റെ വരികള്‍ ഈ ഗാനങ്ങളെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. എനിക്ക് റഹ്മാനോട് ബഹുമാനമാണ്. വരികളോട് പരമാവധി നീതിപുലര്‍ത്തിക്കൊണ്ടാണ് റഹ്മാന്‍ സാതിയയിലെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്- ഗുല്‍സാര്‍ പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X