എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്ക മലയാളത്തില്‍
കൊച്ചി: ലോകപ്രശസ്തമായ എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്ക(ഇബി) മലയാളത്തില്‍ പ്രസിദ്ധീകരിക്കുന്നു.
വിജ്ഞാനകോശങ്ങളുടെയും റഫറന്‍സ് ഗ്രന്ഥങ്ങളുടെ പ്രസിദ്ധീകരണരംഗത്ത് പ്രമുഖരാണ് എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്കയുടെ പ്രസാധകര്. മലയാളത്തിലെ പ്രമുഖ പുസ്തകപ്രസാധകരായ ഡിസി ബുക്സുമായി ഇക്കാര്യത്തില്‍ എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്ക കരാറിലെത്തിക്കഴിഞ്ഞു.
ഇബിയുടെ മാനേജിംഗ് ഡയറക്ടര്‍ അലോക് വാധ്വായാണ് ഒരു അഭിമുഖത്തില്‍ ഇക്കാര്യം അറിയിച്ചത്. എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്കയുടെ വിവര്‍ത്തനം ഡിസിബുക്സാണ് നിര്‍വഹിക്കുക. ഈ വിവര്‍ത്തനം ഇബിയുടെ ദില്ലിയിലുള്ള മലയാളം എഡിറ്റര്‍മാര്‍ വിശദപരിശോധനയ്ക്ക് വിധേയമാക്കും.
ഇന്ത്യയെക്കുറിച്ചും കേരളത്തെക്കുറിച്ചും മലയാളത്തിലുള്ള ആധികാരിക ഗ്രന്ഥമായിരിക്കും ഈ വിജ്ഞാനകോശം. എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്കയുടെ മലയാളം പതിപ്പിന് ഗള്ഫ്രാജ്യങ്ങളില് നല്ല വിപണിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളില്‍ ജീവിക്കുന്ന മലയാളി സമൂഹങ്ങളിലും ഇതിന് ആവശ്യക്കാരുണ്ടാകുമെന്ന് കരുതുന്നതായും അലോക് വാധ്വാ പറഞ്ഞു.
തിരഞ്ഞെടുത്ത 28,000 വിഷയങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഉള്പ്പെടുത്തിയിട്ടുള്ളതായിരിക്കും മലയാളത്തിലെ എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്ക. ഇതില്‍ 10,000 വിഷയങ്ങളും കേരളത്തെക്കുറിച്ചും ഇന്ത്യയെക്കുറിച്ചും ഉള്ളതായിരിക്കും.
മൂന്നു വാല്യങ്ങളിലായി ഇറക്കാന്‍ പോകുന്ന മലയാളത്തിലെ എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്ക പ്രസിദ്ധീകരിക്കുന്നതിന് മുമ്പെ 6,000 പേര് ബുക്കു ചെയ്തതായി ഡിസി ബുക്സ് സിഇഒ രവി ഡീസി പറഞ്ഞു. 2,750 രൂപയുടെ എന്‍സൈക്ലോപീഡിയ പ്രീ പബ്ലിക്കേഷന്‍ സൗജന്യമായി 1,750 രൂപയ്ക്ക് നല്‍കും.
അധികം വൈകാതെ ഇന്ത്യാ ചരിത്രത്തെക്കുറിച്ചും ഇന്ത്യന്‍ കലയെക്കുറിച്ചും ഉള്ള വിജ്ഞാനകോശങ്ങളും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിക്കുമെന്നും അലോക് വാധ്വാ പറഞ്ഞു. ഇന്ത്യയിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള പാഠ്യപുസ്തകങ്ങളും ഇബി ഉടന്‍ പ്രസിദ്ധീകരിക്കും.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications