Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്ഘട്ടില്‍ ഗാന്ധിയുടെ കേരളീയ ചുമര്‍ ചിത്രങ്ങള്‍

തിരുവനന്തപുരം: ദില്ലിയിലെ രാജ്ഘട്ടിലെ ഗാന്ധിസ്മൃതിയെ മഹാത്മാഗാന്ധിയുടെ ജീവിതത്തിലെ സുപ്രധാന മുഹൂര്‍ത്തങ്ങള്‍ ആവിഷ്കരിക്കുന്ന കേരളീയ ശൈലിയിലുള്ള ചുമര്‍ചിത്രങ്ങള്‍ അലങ്കരിക്കും.

സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പത്തനംതിട്ട ജില്ലയിലെ ആറന്മുളയിലെ വാസ്തുവിദ്യ ഗുരുകുലത്തില്‍ മൂന്ന് ചുമര്‍ചിത്രങ്ങള്‍ക്ക് അവസാനത്തെ മിനുക്ക് പണി നടത്തിവരികയാണ്.

12 ചുമര്‍ചിത്രങ്ങളാണ് ഗാന്ധിസ്മൃതിയിലെ ഗ്യാലറിയെ അലങ്കരിക്കുന്നത്. ഇതില്‍ ആദ്യത്തെ മൂന്നെണ്ണമാണ് പൂര്‍ത്തിയായത്. മഹാത്മാഗാന്ധിയുടെ ഛായാചിത്രവും ദണ്ഡി യാത്രയും ജനങ്ങള്‍ പൂര്‍ണ സൗഹാര്‍ദത്തിലിരിക്കുന്ന ഭാരത്വര്‍ഷയെ ഗാന്ധിജിയും ഖാന്‍ അബ്ദുള്‍ ഗഫൂര്‍ ഖാനും നോക്കി നില്‍ക്കുന്നതുമാണ് ആദ്യത്തെ മൂന്ന് ചുമര്‍ചിത്രങ്ങളിലുള്ളത്.

സുരേഷ് മുത്തുകുളമാണ് ചുമര്‍ചിത്രങ്ങള്‍ വരച്ചത്. പൂര്‍ണമായും കേരളീയ ശൈലിയിലുള്ള പരമ്പരാഗത ചുമര്‍ചിത്രകലാ സങ്കേതങ്ങള്‍ പിന്തുടര്‍ന്നാണ് ചിത്രങ്ങള്‍ വരച്ചിട്ടുള്ളത്. ഇലകള്‍ പിഴിഞ്ഞും ചില തരം കല്ലുകള്‍ പൊടിച്ച് ചേര്‍ത്തും ഉണ്ടാക്കിയ പ്രകൃതി വര്‍ണങ്ങളാണ് ചുമര്‍ചിത്രങ്ങള്‍ക്ക് ഉപയോഗിച്ചിരിക്കുന്നത്.

രാജ്്ഘട്ടിലെ ഗ്യാലറിയില്‍ വയ്ക്കാനായി ചിത്രങ്ങള്‍ ഗാന്ധി സ്മൃതി ദര്‍ശന്‍ സമിതിയ്ക്ക് കൈമാറുമെന്ന് ഗുരുകുലം എക്സിക്യൂട്ടീവ് ഡയറക്ടര്‍ പി. എന്‍. സുരേഷ് പറഞ്ഞു.

മുന്‍ രാഷ്ട്രപതി കെ. ആര്‍. നാരായണനാണ് ഗാന്ധിയുടെ ജീവിതം ചുമര്‍ചിത്രങ്ങളില്‍ ആവിഷ്കരിക്കുവാന്‍ പ്രേരണയായതെന്ന് സുരേഷ് പറഞ്ഞു. നാരായണന്‍ പ്രസിഡന്റായപ്പോള്‍ കേരളീയ ചുമര്‍ ചിത്രകലാ രീതിയില്‍ ചെയ്ത ഒരു ഛായാചിത്രം നല്‍കിയിരുന്നു. ചിത്രം കണ്ട് ആകൃഷ്ടനായ നാരായണന്‍ ഗാന്ധിയുടെ ജിവിത മുഹൂര്‍ത്തത്തങ്ങള്‍ ഈ വിധം ആവിഷ്കരിക്കുകയെന്ന ആശയം മുന്നോട്ടുവെച്ചു. രാഷ്ട്രപതി ഭവനില്‍ അലങ്കരിക്കാനായി ചില ചിത്രങ്ങള്‍ ചെയ്തു നല്‍കാമെന്ന് പറഞ്ഞപ്പോള്‍ ജനങ്ങള്‍ക്ക് കൂടുതലായി ആസ്വദിക്കാവുന്നിടത്ത് ചിത്രങ്ങള്‍ വയ്ക്കുന്നതാണ് നല്ലതെന്ന് അദ്ദേഹം നിര്‍ദേശിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+