ശ്രീധരന്‍ പിള്ളയ്ക്ക് പുരസ്കാരം
തിരുവനന്തപുരം: അഡ്വ. കെ. കുഞ്ഞിരാമന്‍മേനോന്റെ പേരിലുള്ള പ്രഥമപുരസ്കാരം അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയ്ക്ക്. മികച്ച വാര്‍ത്തയ്ക്കോ ഫീച്ചറിനോ നല്കുന്ന ഈ പുരസ്കാരം കോഴിക്കോട്ടെ മനോലോകം ഗ്രൂപ്പാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
10,001 രൂപയും മെമന്റോയും പ്രശസ്തിപത്രവും അടങ്ങിയതാണ് ഈ പുരസ്കാരം. മാധ്യമം ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ക്രൂശിക്കപ്പെടുന്ന നീതി എന്ന ലേഖനപരമ്പരയ്ക്കാണ് അവാര്‍ഡ് ലഭിച്ചത്.
ഡോ. സെബാസ്റ്യന്‍പോളിന്റെ നേതൃത്വത്തിലുള്ള അവാര്‍ഡ് നിര്‍ണ്ണയ സമിതിയാണ് ശ്രീധരന്‍ പിള്ളയെ തിരഞ്ഞെടുത്തത്. ഡിസംബര്‍ ആദ്യ ആഴ്ചയില്‍ എറണാകുളത്ത് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് നല്കുമെന്ന് മനോലോകം ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടറയ ക്രൈം നന്ദകുമാര്‍ പറഞ്ഞു.
ബിജെപി ദേശീയ എക്സിക്യൂട്ടീവ് അംഗമാണ് അഡ്വ. ശ്രീധരന്‍പിള്ള. കോഴിക്കോട് ബാറിലെ ക്രിമിനല്‍ അഭിഭാഷകനാണ്.












Click it and Unblock the Notifications