ജോര്‍ജ്ജ് സാഹിത്യധാരകളെ കൂട്ടിയിണക്കി
ദില്ലി: ഭാഷാപണ്ഡിതനും അക്കാദമിക വിചക്ഷണനുമായ ഡോ. കെ.എം. ജോര്‍ജ്ജിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി വാജ്പേയി അനുശോചനം രേഖപ്പെടുത്തി.
ഇന്ത്യയുടെ വിവിധ സാഹിത്യധാരകളെ കൂട്ടിയോജിപ്പിക്കാന്‍ ജോര്‍ജ്ജ് അക്ഷീണം പ്രയത്നിച്ചുവെന്ന് വാജ്പേയി അനുശോചനസന്ദേശത്തില്‍ പറഞ്ഞു. ഭാഷാശാസ്ത്രം, സാഹിത്യ ചരിത്രം, സാഹിത്യവിമര്‍ശനം, താരതമ്യസാഹിത്യം തുടങ്ങിയ മേഖലകളിലെ തന്റെ അനുഭവജ്ഞാനം ജോര്‍ജ്ജ് ഈ യത്നത്തിന് ഉപയോഗിച്ചുവെന്നും വാജ്പേയി പറഞ്ഞു.
സാഹിത്യ മണ്ഡലത്തിലെ പ്രധാന സാന്നിധ്യമായിരുന്ന ജോര്‍ജ്ജിന്റേത്. അദ്ദേഹത്തിന്റെ മേഖലയില്‍ ജോര്‍ജ്ജ് ഒരിക്കലും മായാത്ത പ്രതാപം അവശേഷിപ്പിച്ചു. - പ്രധാനമന്ത്രി പറഞ്ഞു. സാഹിത്യ സംഭാവനകളുടെ പേരില്‍ പത്മഭൂഷണ്‍ ബഹുമതി നേടിയ ഡോ.കെ.എം. ജോര്‍ജ്ജ് നവമ്പര്‍ 19 ചൊവാഴ്ചയാണ് അന്തരിച്ചത്.












Click it and Unblock the Notifications