എം. വി. ദേവന്റെ ഹര്‍ജി ഹൈക്കോടതി തള്ളി
കൊച്ചി: എം. ടി. വാസുദേവന്‍ നായര്‍ ഫയല്‍ ചെയ്ത അപകീര്‍ത്തി കേസ് റദ്ദാക്കാന്‍ എം. വി. ദേവനും കലാകൗമുദി പത്രവും ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളി.
കലാകൗമുദി പത്രം പ്രസിദ്ധീകരിക്കുന്നത് മുംബൈയില്‍ നിന്നായതിനാല്‍ കോഴിക്കോട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് കലാകൗമുദി പത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദേവനും കലാകൗമുദിയും ഹര്‍ജി നല്‍കിയത്. കേസിന് പ്രഥമദൃഷ്ട്യാ നിലനില്പില്ലെന്ന വാദം ഹൈക്കോടതി തള്ളി.
കലാകൗമുദി പത്രത്തില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ എം. വി. ദേവന്‍ നടത്തിയ ചില പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തിലാണ് എം. ടി. വാസുദേവന്‍ നായര്‍ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തത്.
കേസിന്റെ വിചാരണ താമസിയാതെ കോഴിക്കോട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ തുടങ്ങും.












Click it and Unblock the Notifications