രവിവര്‍മ്മ ചിത്രത്തിന് 56 ലക്ഷം
ദില്ലി: രാജാ രവിവര്‍മ്മയുടെ പ്രശസ്ത ചിത്രം യശോദയും കൃഷ്ണനും എന്ന പെയിന്റിംഗിന് 56 ലക്ഷം രൂപ. ദില്ലയില്‍ നടന്ന ലേലത്തിലാണ് ഈ ചിത്രം ഇത്രയും വലിയ തുകയ്ക്ക് വിറ്റുപോയത്.
ഒരു രവിവര്‍മ്മ പെയിന്റിംഗിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്. ഇന്ത്യയില്‍ തന്നെ ഒരു പെയിന്റിംഗും ഇത്രയും വലിയ തുകയ്ക്ക് വിറ്റുപോയിട്ടില്ലെന്ന് കരുതുന്നു.
ബൗറിങ് എന്ന ലളിതകലാ സ്ഥാപനമാണ് ലേലം സംഘടിപ്പിച്ചത്. 253 പെയിന്റിംഗുകള്‍ ലേലത്തില്‍ പോയി. ആകെ നാലുകോടി രൂപയ്ക്കാണ് ചിത്രങ്ങള്‍ ലേലത്തില്‍ പോയത്. അധികം ചിത്രങ്ങളും യൂറോപ്യന്‍ രാജ്യങ്ങളിലെ വ്യക്തികളും സ്ഥാപനങ്ങളുമാണ് ലേലത്തില്‍ പിടിച്ചത്.
രവിവര്‍മ്മയുടെ തന്നെ ശകുന്തള പത്രലേഖനം 32 ലക്ഷം രൂപയ്ക്ക് വിറ്റുപോയി.












Click it and Unblock the Notifications