സാഹിത്യത്തില്‍ സദാചാരമില്ല: ചുള്ളിക്കാട്
കോഴിക്കോട്: സാഹിത്യത്തില്‍ സദാചാരമില്ലെന്നും സാഹിത്യം സദാചാരനിയമങ്ങള്‍ക്കെല്ലാം മേലെയാണെന്നും ബാലചന്ദ്രന്‍ ചുള്ളിക്കാട്. നവമ്പര്‍ 26 ചൊവാഴ്ച രമാകാന്ത് രഥിന്റെ കവിതയുടെ മലയാള പരിഭാഷയുടെ പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ബാലചന്ദ്രന്‍ ചുള്ളിക്കാട്.
കവിതയുടെ സൗന്ദര്യമേഖലയിലേക്ക് കടക്കുന്നതോടെ എഴുത്തുകാരന്‍ സദാചാരത്തെക്കുറിച്ചെല്ലാം മറക്കുകയാണ്. പിന്നെ രാധയ്ക്ക് കൃഷ്ണനേക്കാള്‍ പ്രായം കൂടുതലാണെന്നോ രാധ മറ്റൊരാളുടെ ഭാര്യയാണെന്നോ ഒന്നും എഴുത്തുകാരന്‍ ഓര്‍ക്കില്ല. - ബാലചന്ദ്രന്‍ ചുള്ളിക്കാട് പറഞ്ഞു.
എം.ടി. വാസുദേവന്‍ നായരാണ് കൃതിയുടെ പ്രകാശനം നിര്‍വഹിച്ചത്. ചടങ്ങില്‍ രമാകാന്ത് രഥും പങ്കെടുത്തു.












Click it and Unblock the Notifications