യേശുദാസ് പുരസ്കാരം ആശാ ഭോസ്ലെയ്ക്ക്
തിരുവനന്തപുരം: സ്വരലയ-കൈരളിയുടെ യേശുദാസ് അവാര്‍ഡിന് പിന്നണി ഗായിക ആശാ ഭോസ്ലെയെ തിരഞ്ഞെടുത്തു. പ്രത്യേക ജൂറി പുരസ്കാരം മന്നാഡെയ്ക്ക് നല്കും.
ആശാ ഭോസ്ലെയ്ക്ക് ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും ലഭിക്കും. അവാര്‍ഡ് നിര്‍ണ്ണയസമിതി ചെയര്‍മാന്‍ ഒ.എന്‍.വി. കുറുപ്പ് അറിയിച്ചതാണ് ഇക്കാര്യം. സംഗീതപ്രേമികളുടെ മനസ്സില്‍ കുടിയേറിയ ആശ ഭോസ്ലെ വ്യത്യസ്തഭാവങ്ങളില്‍ പാടുന്നതില്‍ ഏറെ മികവ് പുലര്‍ത്തുന്നതായി സമിതി വിലയിരുത്തുന്നു. ഗാനങ്ങളില്‍ ഭാവദീപ്തി ഭംഗിയായി സങ്കലനം ചെയ്യുന്നതിലും ആശ മിടുക്കിയാണ്. - സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ചെമ്മീന്‍ എന്ന ചിത്രത്തിലെ മാനസ മൈനേ വരൂ എന്ന ഗാനത്തിലൂടെ മലയാളികളുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ മന്നാഡെയ്ക്ക് 50,000 രൂപയും പ്രശസ്തിപത്രവും ശില്പവും ലഭിക്കും.
ജനവരിയില്‍ യേശുദാസാണ് അവാര്‍ഡ് സമ്മാനിക്കുക. ചലച്ചിത്രനടന്‍ മുരളി, സുകുമാരി നരേന്ദ്രമേനോന്‍, പ്രഭാവര്‍മ്മ, സ്വരലയ കേരളാ ചാപ്റ്റര്‍ ചെയര്‍മാന്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ എന്നിവരാണ് മറ്റ് ജൂറി അംഗങ്ങള്‍.












Click it and Unblock the Notifications