ദേവന് ഖേദം; എം. ടി. കേസ് പിന്‍വലിക്കുന്നു
കോഴിക്കോട്: എം. ടി. വാസുദേവന്‍നായരും എം. വി. ദേവനും തമ്മിലുള്ള നിയമയുദ്ധം ഒത്തുതീരുന്നു.
കലാകൗമുദി പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ നടത്തിയ പരാമര്‍ശങ്ങള്‍ ബോധപൂര്‍വമല്ലെന്നും അത് എം. ടി. വാസുദേവന്‍ നായര്‍ക്ക് മനോവേദനയുണ്ടാക്കിയെങ്കില്‍ നിര്‍വ്യാജം ഖേദിക്കുന്നുവെന്നും കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ദേവന്‍ പറഞ്ഞു. അഡ്വ. എം. ഷഹീര്‍സിംഗ് മുഖേനയാണ് ദേവന്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്.
ദേവന്‍ ഖേദം പ്രകടിപ്പിച്ച സാഹചര്യത്തില്‍ കേസുമായി മുന്നോട്ടുപോവുന്നില്ലെന്ന് എം. ടി. കോടതിയെ അറിയിച്ചു. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മുമ്പാകെയുള്ള ക്രിമിനല്‍ കേസ് ഡിസംബര്‍ നാല് ബുധനാഴ്ച പിന്‍വലിക്കും.
മുംബൈയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന കലാകൗമുദി പത്രത്തിലെ അഭിമുഖത്തില്‍ ദേവന്‍ നടത്തിയ ചില പരാമര്‍ശങ്ങളെ തുടര്‍ന്നാണ് എം. ടി. കേസ് ഫയല്‍ ചെയ്തത്.












Click it and Unblock the Notifications