കഥകളി പുരസ്കാരം പാച്ചുപിള്ളയ്ക്ക്
തിരുവനന്തപുരം: ഈ വര്‍ഷത്തെ സംസ്ഥാനസര്‍ക്കാരിന്റെ കഥകളി പുരസ്കാരം ചമ്പക്കുളം പാച്ചുപിള്ളയ്ക്ക്. ഡിസംബര്‍ നാല് ബുധനാഴ്ച സാംസ്കാരികമന്ത്രി ജി. കാര്‍ത്തികേയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.
കഥകളി രംഗത്തിന് നല്കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് ചമ്പക്കുളം പാച്ചുപിള്ളയെ ഈ അവാര്‍ഡിന് തിരഞ്ഞെടുത്തതെന്ന് മന്ത്രി കാര്‍ത്തികേയന്‍ പറഞ്ഞു. കഴിഞ്ഞ ഏഴു ദശകമായി കഥകളി രംഗത്ത് സജീവമാണ് പാച്ചുപിള്ള.
ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും കീര്‍ത്തി മുദ്രയും അടങ്ങിയതാണ് ഈ അവാര്‍ഡ്. അമ്മാവനായ ചമ്പക്കുളം പരമുപിള്ളയുടെ ശിക്ഷണത്തിലാണ് ചമ്പക്കുളം പാച്ചുപിള്ള നന്നേ ചെറിയ പ്രായത്തില്‍ കഥകളി രംഗത്തെത്തിയത്. സംഗീത നാടക അക്കാദമി, ദേശീയ സംഗീത നാടക അക്കാദമി, കേരള കലാമണ്ഡലം എന്നിവയുടെ പുരസ്കാരങ്ങള്‍ പാച്ചുപിള്ള നേടിയിട്ടുണ്ട്.
ഇപ്പോള്‍ 96 വയസ്സായ പാച്ചുപിള്ള ചമ്പക്കുളത്തെ തറവാട്ടുവീട്ടില്‍ വിശ്രമജീവിതം നയിക്കുകയാണ്.












Click it and Unblock the Notifications