സച്ചിദാനന്ദന് ബഹറിന്‍ പുരസ്കാരം
തിരുവനന്തപുരം: ബഹറിന്‍ കേരളീയ പുരസ്കാരം കവി കെ. സച്ചിദാനന്ദന്. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങിയതാണ് പുരസ്കാരം.
കവിതാരംഗത്തിന് നല്കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ്. ബഹറിന്‍ സമാജം ഭാരവാഹികളായ പി.പി. ബഷീറും സാബു എബ്രഹാമും വാര്‍ത്താസമ്മേളനത്തിലാണ് അവാര്‍ഡ് വിവരം അറിയിച്ചത്. ഡോ. പുനത്തില്‍ കുഞ്ഞബ്ദുള്ള ചെയര്‍മാനും പോള്‍ മണലില്‍, പ്രൊഫ. ഫിലിപ്പ് കോശി എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് സച്ചിദാനന്ദനെ തിരഞ്ഞെടുത്തത്.
ജനവരിയില്‍ ബഹറിനില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും. എം. മുകുന്ദന്‍, എം.ടി. വാസുദേവന്‍ നായര്‍ എന്നിവര്‍ക്കാണ് മുന്‍ വര്‍ഷങ്ങളില്‍ അവാര്‍ഡ് ലഭിച്ചിട്ടുള്ളത്.












Click it and Unblock the Notifications