നിങ്ങളെന്നെ കമ്മ്യൂണിസ്റാക്കി അരങ്ങേറി

  • Posted By:
Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    കൊല്ലം: അമ്പത് വര്‍ഷം മുമ്പ് ആദ്യമായി അരങ്ങേറിയ നിങ്ങളെന്നെ കമ്മ്യൂണിസ്റാക്കി എന്ന നാടകത്തിന്റെ അമ്പതാം പിറന്നാള്‍ ആഘോഷിച്ചു. 1952 ഡിസംബര്‍ ആറിന് നാടകം ആദ്യമായി കളിച്ച ചവറയിലെ വേദിയില്‍ തന്നെയായിരുന്നു ഡിസംബര്‍ ആറ് വെള്ളിയാഴ്ച നാടകം വീണ്ടും അരങ്ങേറിയത്.

    നാടകത്തിന്റെ കനകജൂബിലിയോടനുബന്ധിച്ച് നടന്ന യോഗം മുന്‍മുഖ്യമന്ത്രി ഇ.കെ. നായനാര്‍ ഉദ്ഘാടനം ചെയ്തു. നിങ്ങളെന്നെ കമ്മ്യൂണിസ്റാക്കി എന്ന നാടകത്തിന്റെ അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ച അഡ്വ. ജനാര്‍ദ്ദനക്കുറുപ്പ്, ഒ.എന്‍.വി. കുറുപ്പ്, ജി. ദേവരാജന്‍, ഒ. മാധവന്‍, വിജയകുമാരി, സുലോചന എന്നിവരെ സിനിമാതാരം മമ്മൂട്ടി ആദരിച്ചു.

    കേരളത്തിന്റെ നാടകചരിത്രത്തിലും കമ്മ്യൂണിസ്റ് പാര്‍ട്ടിയുടെ ചരിത്രത്തിലും നിര്‍ണ്ണായകമായിരുന്നു നിങ്ങളെന്നെ കമ്മ്യൂണിസ്റാക്കി എന്ന നാടകം. ഒളിവില്‍ കഴിയുമ്പോള്‍ തോപ്പില്‍ ഭാസി രചിച്ച ഈ നാടകം കെപിഎസി എന്ന നാടകസംഘമാണ് അരങ്ങിലെത്തിച്ചത്. 11,000 വേദികളില്‍ കളിച്ച് റെക്കോഡിട്ട നാടകത്തിനെതിരെ അന്ന് തിരുവിതാംകൂറില്‍ സര്‍ക്കാര്‍ നിരോധന ഉത്തരവും പുറപ്പെടുവിച്ചിരുന്നു.

    Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
    ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

    X
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more