മാര്‍ച്ചില്‍ വീഡിയൊ ചിത്രമേള
തിരുവനന്തപുരം: രണ്ടാമത് അന്താരാഷ്ട്ര വീഡിയൊ ചലച്ചിത്ര മേള തിരുവനന്തപുരത്ത് 2003 മാര്‍ച്ച് 25 മുതല്‍ 30 വരെ നടക്കും.
സി ഡിറ്റാണ് മേള നടത്തുന്നത്. മേളയില്‍ ചര്‍ച്ചകളും, തുറന്ന സെമിനാറുകളും ഉണ്ടാവും. ചലച്ചിത്ര നിര്‍മ്മാതാക്കള്‍, നിരൂപകര്‍, സാങ്കേതിക വിദഗ്ദര്‍, ചലച്ചിത്ര സ്നേഹികള്‍ എന്നിവര്‍ മേളയില്‍ പങ്കെടുക്കും.
പുതിയ വിഡിയൊ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിയ്ക്കാനുള്ള അവസരം കൂടിയാണ് ഈ മേള. മേളയില്‍ ഡിജിറ്റല്‍- വീഡിയൊ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിയ്ക്കാനുള്ള സംവിധാനമുണ്ടാവും. ഇതിനൊപ്പം പ്രദര്‍ശനവും ഉണ്ടാവും.












Click it and Unblock the Notifications