Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്രഅക്കാദമി അവാര്‍ഡ് ശങ്കരപിള്ളയ്ക്ക്

ദില്ലി: ഈ വര്‍ഷത്തെ മലയാളത്തിനുളള കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് കവി കെ.ജി. ശങ്കരപിള്ളയ്ക്ക്.

കെ. ജി. ശങ്കരപിള്ളയുടെ കവിതകള്‍ എന്ന പുസ്തകമാണ് ശങ്കരപിള്ളയ്ക്ക് അവാര്‍ഡ് നേടികൊടുത്തത്. മലയാള കവിതയില്‍ 60കളില്‍ ആധുനികതയുടെ തരംഗമുണര്‍ന്നപ്പോള്‍ അതിന്റെ മുന്‍നിരയിലുണ്ടായിരുന്ന കവിയാണ് ശങ്കരപ്പിള്ള. ഗദ്യകവിതകളിലൂടെ പുതിയൊരു താളവും ഭാവുകത്വവും മലയാളകവിതയ്ക്ക് നല്കാന്‍ ശങ്കരപ്പിള്ളയ്ക്ക് കഴിഞ്ഞു.

അടിയന്തരാവസ്ഥക്കാലത്ത് അദ്ദേഹമെഴുതിയ ബംഗാള്‍ എന്ന കവിത ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. ഇപ്പോള്‍ എറണാകുളം മഹാരാജാസ് കോളെജ് പ്രിന്‍സിപ്പലായി ജോലി ചെയ്യുകയാണ് ശങ്കരപ്പിള്ള.

ഡിസംബര്‍ 21 ശനിയാഴ്ച ചേര്‍ന്ന അക്കാദമി നിര്‍വാഹക സമിതി യോഗമാണ് അവാര്‍ഡ് സംബന്ധിച്ച് തീരുമാനമെടുത്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+