പുസ്തകം മരിക്കില്ല: എംടി
തൃശൂര്‍: പ്രസിദ്ധീകരണരംഗത്തേക്ക് സാങ്കേതികവിദ്യ കടന്നുവന്നാലും പുസ്തകങ്ങള്‍ മരിക്കില്ലെന്ന് നോവലിസ്റ് എം.ടി. വാസുദേവന്‍ നായര്‍. പുസ്തകങ്ങളുടെ ഭാവിയെ ഇവയൊന്നും ബാധിക്കാന്‍ പോകുന്നില്ല. - എംടി പറഞ്ഞു.
തൃശൂരില്‍ ഗ്രീന്‍ബുക്സ് പ്രസിദ്ധീകരിച്ച രണ്ട് പുസ്തകങ്ങളുടെ പ്രകാശനകര്‍മ്മം നിര്‍വഹിക്കുകയായിരുന്നു എം.ടി. വാസുദേവന്‍ നായര്‍. മാധവിക്കുട്ടിയുടെ ചെറുകഥാസമാഹാരവും കോവിലന്റെ ചെറുകഥാ സമാഹാരവുമാണ് പുറത്തിറക്കിയ പുസ്തകങ്ങള്‍.
ഇലക്ട്രോണിക്സ് യുഗത്തിന്റെ വരവോടെ പുസ്തകത്തിന്റെ ഭാവിയെന്താകുമെന്ന് ലോകമാകെയുള്ള എഴുത്തുകാരും പ്രസിദ്ധീകരണക്കമ്പനികളും ചുഴിഞ്ഞുചിന്തിച്ചിരുന്നു. പക്ഷെ പുസ്തകങ്ങള്‍ ഇപ്പോഴും ലോകമെങ്ങും വായനക്കാരെ ആകര്‍ഷിക്കുകയാണ്. - എംടി പറഞ്ഞു.
ബോബന്‍ കൊള്ളന്നൂര്‍ അധ്യക്ഷത വഹിച്ചു. കെ.എ. മോഹന്‍ദാസും സാറാ ജോസഫും പുസ്തകങ്ങള്‍ പരിചയപ്പെടുത്തി.












Click it and Unblock the Notifications