നമ്പൂതിരിയെ കാനായി വിമര്‍ശിക്കുന്നു
പാപ്പിനിശ്ശേരി: ആര്‍ട്ടിസ്റ് നമ്പൂതിരിയും സി.എന്‍. കരുണാകരനും തുടങ്ങിയിടത്തുതന്നെ നില്ക്കുകയാണെന്ന് ശില്പിയും ലളിതകലാ അക്കാദമി ചെയര്‍മാനുമായ കാനായി കുഞ്ഞിരാമന്‍. മലയാളത്തനിമയുള്ള ചിത്രങ്ങള്‍ ഇരുവരും രചിക്കുന്നുണ്ടെങ്കിലും കലയില്‍ വ്യത്യസ്തത നഷ്ടപ്പെടുന്നുവെന്നതാണ് ഇരുവരുടെയും പോരായ്മ.
ആറോണ്‍ യുപി സ്കൂളില്‍ അരോളി ശാന്തിപ്രഭ സുവര്‍ണ്ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ചിത്രശില്പ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കാനായി. നമ്പൂതിരിയുടെയും കരുണാകരന്റെയും ചിത്രങ്ങള്‍ ഇപ്പോള്‍ വാര്‍പ്പുമാതൃകകളാവുകയാണ്.- കാനായി പറഞ്ഞു.
ലോകകലയിലുണ്ടായ പുതുപ്രവണതകളെ നാടിനിണങ്ങിയ രീതിയില്‍ ആവിഷ്കരിക്കുന്നതിലാണ് കലാകാരന്റെ മികവ്. കെ.എം. രാഘവന്‍ നമ്പ്യാര്‍ അധ്യക്ഷനായിരുന്നു. പി.വി. കൃഷ്ണന്‍, ടി. രാഘവന്‍, കെ.കെ. മാരാര്‍, ഇ.കെ. രവീന്ദ്രന്‍, വത്സന്‍ കൊല്ലേരി എന്നിവര്‍ പ്രസംഗിച്ചു.












Click it and Unblock the Notifications