കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബുദ്ധിജീവികള്‍ക്കെതിരെ സക്കറിയ വീണ്ടും

  • By Staff
Google Oneindia Malayalam News

ബുദ്ധിജീവികളെക്കൊണ്ട് എന്തു പ്രയോജനം? എന്ന ലേഖനത്തിലൂടെ ബുദ്ധിജീവികളുടെ കാപട്യങ്ങളെ വിമര്‍ശിച്ച സക്കറിയ വീണ്ടും ബുദ്ധിജീവികള്‍ക്കെതിരെ. ഇക്കുറി ഒരു മലയാള ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് സക്കറിയ ബുദ്ധിജീവികള്‍ക്കെതിരെ ആക്രമണം നടത്തിയിരിക്കുന്നത്.

പെരിയാറിലെ ജലം വില്ക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ എതിര്‍ക്കാന്‍ രംഗത്തിറങ്ങുന്ന ബുദ്ധിജീവികളോട് ഒരു പാട് ചോദ്യങ്ങള്‍ ഉയര്‍ത്തുകയാണ് സക്കറിയ. പെരിയാറിലെ ജലവില്പനയ്ക്കെതിരെ ആലുവ മണപ്പുറത്ത് സാംസ്കാരിക കൂട്ടായ്മ നടത്താന്‍ ശ്രമിക്കുന്ന പ്രൊഫ. എം.കെ. സാനുവിനെയും കൂട്ടരെയുമാണ് സക്കറിയ ലേഖനത്തില്‍ വിമര്‍ശിക്കുന്നത്.

പെരിയാറിലെ ജലവില്പനയെ എതിര്‍ക്കാന്‍ പ്രൊഫ. എം.കെ. സാനു ഉപയോഗിച്ചിരിക്കുന്ന വാക്കുകള്‍ കേരളത്തിലെ പാരമ്പര്യവാദി ബുദ്ധിജീവികള്‍ അലക്കിയലക്കി വെളുത്തുവിളറിയ വാക്കുകളാണെന്ന് സക്കറിയ പരിഹസിക്കുന്നു.

രണ്ട് ചോദ്യങ്ങളാണ് സക്കറിയ ഉയര്‍ത്തുന്നത്. ആദ്യത്തെ ചോദ്യം ഇതാണ്: കഴിഞ്ഞ അരനൂറ്റാണ്ടോളമായി ഉദ്യോഗമണ്ഡലിലെ ഫാക്ട് അടക്കമുള്ള വ്യവസായങ്ങള്‍ പ്രതിദിനം പെരിയാറ്റില്‍ നിന്നെടുക്കുന്ന ജലത്തിന്റെ അളവ് നിങ്ങള്‍ കണ്ടുപിടിച്ചിട്ടുണ്ടോ? ഇതേ ജലം രാസമലിനീകരണത്തിനുശേഷം തിരികെ പെരിയാറ്റിലേക്കൊഴുക്കുന്നുണ്ട് എന്നത് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?ഇത് ശരിയാണെങ്കില്‍ എന്തുകൊണ്ട് പെരിയാറിനെ വ്യാവസായികാവശ്യത്തിന് ഉപയോഗിക്കാനും മലിനീകരിക്കാനും നിങ്ങള്‍ അനുവദിച്ചു?

സക്കറിയ ഉയര്‍ത്തുന്ന രണ്ടാമത്തെ ചോദ്യം ഇതാണ്:
പെരിയാറ്റിലുടനീളം നടക്കുന്ന രാക്ഷസീയവും സര്‍വനാശകരവുമായ മണല്‍വാരലിനെപ്പറ്റി നിങ്ങളുടെ അഭിപ്രായം എന്താണ്? പരിസ്ഥിതിവാദികളും ബുദ്ധിജീവികളുമായ നിങ്ങളുടെ അഭിപ്രായത്തില്‍ ഒരു നദിക്ക് കൂടുതല്‍ അപകടകരം ജലമെടുക്കുന്നതോ മണലെടുക്കുന്നതോ? പെരിയാറിനെ നിങ്ങളുടെ കണ്‍മുമ്പിലല്ലേ മണലൂറ്റിലൂടെ ഒരു അസ്ഥിപഞ്ജരം മാത്രമാക്കിത്തീര്‍ത്തുകൊണ്ടിരിക്കുന്നത്? പെരിയാറിന്റെ ഘാതകരായ മണലൂറ്റുകാര്‍ക്കെതിരേ ഇത്തരമൊരു കൂട്ടായ്മ ഇതേ വരെ നിങ്ങള്‍ സംഘടിപ്പിക്കാതിരുന്നതെന്തുകൊണ്ട്? അടികൊള്ളുമെന്ന് പേടിച്ചിട്ടാണോ?- സക്കറിയ ചോദിക്കുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X