നഗ്നതയല്ല, വഞ്ചനയാണ് അശ്ലീലം: സുരയ്യ
തിരുവനന്തപുരം: നഗ്നതയില്‍ യാതൊരു അശ്ലീലവുമില്ലെന്ന് എഴുത്തുകാരി കമല സുരയ്യ. ജനവരി ഒന്ന് ബുധനാഴ്ച എഴുത്തച്ഛന് പുരസ്കാരം ഏറ്റുവാങ്ങിയശേഷം സംസാരിക്കുകയായിരുന്നു കമല സുരയ്യ.
ഞാന്‍ നഗ്നതയെക്കുറിച്ചെഴുതുന്നു എന്നതാണ് ഒരു വലിയ പരാതി. വാസ്തവത്തില്‍ വഞ്ചനയിലാണ് അശ്ലീലം ഉള്ളത്. എഴുത്തു തുടങ്ങിയ കാലം മുതല്‍ എനിക്ക് എഴുത്തച്ഛന്റെ അനുഗ്രഹമുണ്ട്. - കമല സുരയ്യ പറഞ്ഞു.
മതത്തിന് പ്രസക്തി കൂടുന്തോറും ദൈവം അപ്രത്യക്ഷമാവുകയാണ്. ദൈവത്തിനെ വീണ്ടും കണ്ടെത്താനാണ് നമ്മള് ശ്രമിക്കേണ്ടത്. ഞാന്‍ എഴുത്തിന് വേണ്ടി എന്റെ ജീവിതം സമര്‍പ്പിച്ചവളാണ്. - കമല സുരയ്യ അഭിപ്രായപ്പെട്ടു.
സാങ്കല്പിക കഥാപാത്രങ്ങളെക്കുറിച്ചാണ് ഞാന്‍ കഥയെഴുതുന്നതെന്നും വിമര്‍ശനമുണ്ട്. എന്താ നമ്മുടെ ഇതിഹാസങ്ങളില്‍ സാങ്കല്പിക കഥാപാത്രങ്ങളില്ലേ? സങ്കല്പിക്കാനും സ്വപ്നം കാണാനും എഴുത്തുകാരന് അവകാശമുണ്ട്. സത്യം മാത്രം എഴുതിയാല്‍ അത് പ്രഭാഷണം ആയിപ്പോകും. മതപ്രഭാഷകരൊക്കെ അതാണ് ചെയ്യുന്നത്. - കമല സുരയ്യ പറഞ്ഞു.
നേരത്തെ തിരുവനന്തപുരത്ത് ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ആന്റണി അവാര്‍ഡ് സമ്മാനിച്ചു. സാംസ്കാരിക മന്ത്രി ജി. കാര്‍ത്തികേയനും ചടങ്ങില്‍ പങ്കെടുത്തു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications