സംഗീത നാടക അക്കാദമി അവാര്‍ഡുകള്‍
തൃശൂര്‍: കേരള സംഗീത നാടക അക്കാദമിയുടെ ഫെലോഷിപ്പുകളും അവാര്‍ഡുകളും പ്രഖ്യാപിച്ചു.
പാറശാല പൊന്നമ്മാള്‍ (കര്‍ണാടക സംഗീതം), കലാമണ്ഡലം ശങ്കരന്‍ എമ്പ്രാതിരി (കഥകളി സംഗീതം), പ്രൊഫ. രാമാനുജന്‍ (നാടകം)എന്നിവര്‍ക്കാണ് ഫെലോഷിപ്പ്. സംഗീത നാടക അക്കാദമി ചെയര്‍മാന്‍ കാവാലം നാരായണപ്പണിക്കരാണ് ജനവരി 15 ബുധനാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ ഫെലോഷിപ്പുകളും അവാര്‍ഡുകളും പ്രഖ്യാപിച്ചത്.
അവാര്‍ഡ് നേടിയവര്‍: ബ്രഹ്മാനന്ദന്‍ (ലളിതസംഗീതം), നിലമ്പൂര്‍ ആയിഷ (നാടകം), ഡോ. വയലാ വാസുദേവന്‍ പിള്ള (നാടകസംവിധാനം), പെരുവണം കുട്ടന്‍ മാരാര്‍ (ചെണ്ടവാദ്യം), കൃഷ്ണയ്യ ബല്ലാല്‍ (യക്ഷഗാനം), മാര്‍ഗിസതി (കൂടിയാട്ടം), അനന്തലക്ഷ്മി വെങ്കിട്ടരാമന്‍ (സംഗീതം-വായ്പാട്ട്), വി. ബാലകൃഷ്ണപോറ്റി (സംഗീതം-വീണ), സദനം കൃഷ്ണന്‍കുട്ടി (കഥകളി വിശേഷം), കൂറ്റനാട് വി. ബാലന്‍ (പൂതംകളി), തൊടിയൂര്‍ വസന്തകുമാരി (കഥാപ്രസംഗം), എസ്. എ. ജലീല്‍ (മാപ്പിളപ്പാട്ട്), മനില്‍ മണക്കില്‍ (ചവിട്ടുനാടകം), പി. എം. മിത്ര (മാജിക്).
ഫെലോഷിപ്പ് ലഭിച്ചവര്‍ക്ക് 15000 രൂപയും അവാര്‍ഡുകള്‍ ലഭിച്ചവര്‍ക്ക് 7500 രൂപ വീതവും ശില്പവും പ്രശസ്തിപത്രവും ലഭിക്കും.
ടി. പി. സുകുമാരന്‍ എന്‍ഡോവ്മെന്റ് അവാര്‍ഡിന് കെ. വേലായുധനും സി. ഐ . പരമേശ്വരന്‍പിള്ള അവാര്‍ഡിന് ബേബിക്കുട്ടനും അര്‍ഹരായി.












Click it and Unblock the Notifications